ഒമാനിലെ മലയാളി നഴ്‌സിന്റെ കൊലപാതകം: മൂന്ന് മാസമായി കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവിനെ വിട്ടയച്ചു; പ്രതികളെ കണ്ടെത്താനാകാതെ ഒമാന്‍ പൊലീസ്  

August 17, 2016, 4:36 pm
ഒമാനിലെ മലയാളി നഴ്‌സിന്റെ കൊലപാതകം: മൂന്ന് മാസമായി കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവിനെ വിട്ടയച്ചു; പ്രതികളെ കണ്ടെത്താനാകാതെ ഒമാന്‍ പൊലീസ്  
OMAN

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണെ ഒമാന്‍ പൊലീസ് വിട്ടയച്ചു. മൂന്ന് മാസമായി തടവില്‍ വെച്ച ശേഷമാണ് തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചത്. യാതൊരു കുറ്റവും ചുമത്താതെയാണ് ലിന്‍സണെ ഒമാന്‍ പൊലീസ് ഇതുവരെ തടവില്‍വെച്ചിരുന്നത്. ചിക്കുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരേയും ആരേയും പിടികൂടാന്‍ ഒമാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഗര്‍ഭിണിയായ മലയാളി നഴ്‌സ് സലാലയിലെ ഫ്‌ലാറ്റിലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് സംശയത്തിന്റെ പേരിലാണ് ഭര്‍ത്താവ് ലിന്‍സണെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് മൂന്ന് മാസമായി റിമാന്‍ഡ് തുടര്‍ന്നു.

വിദേശികളും സ്വദേശികളുമായി നാലായിരത്തിലധികം ആളുകളെ ചോദ്യം ചെയ്‌തെങ്കിലും കുറ്റവാളിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് സംശയത്തിന്റെ നിഴലിലായിരുന്ന ലിന്‍സണെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകള്‍ ഒന്നും ലഭിക്കാഞ്ഞതോടെയാണ് മോചിതനാക്കിയത്.

കഴിഞ്ഞ ഏപ്രില്‍ 20ന് ആണ് താമസസ്ഥലത്ത് വെച്ച് ചിക്കു കുത്തികൊല ചെയ്യപ്പെട്ടത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ചിക്കുവിന്റെ കാതിലുണ്ടായിരുന്ന കമ്മലടക്കം 12ഓളം പവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ചിക്കുവും ഭര്‍ത്താവ് ലിന്‍സണും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു. സംഭവ സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നുവെന്നാണ് ലിന്‍സണിന്റെ മൊഴി. ഡ്യൂട്ടി സമയമായിട്ടും ഭാര്യയെ കാണാഞ്ഞതിനാല്‍ അന്വേഷിച്ച് ഫ്‌ലാറ്റിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെതെന്നാണ് ലിന്‍സണ്‍ പൊലീസിനെ അറിയിച്ചത്.

എറണാകുളം കറുകുറ്റി സ്വദേശി അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. 27 വയസുകാരിയായ ചിക്കുവും ഭര്‍ത്താവ് ലിന്‍സണുമൊന്നിച്ചാണ് ഒമാനിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. കൊല്ലപ്പെടുമ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു.