ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം: രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ; നിയമ ഭേദഗതിക്കൊരുങ്ങി ഒമാന്‍

August 5, 2016, 8:01 pm
ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം: രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ; നിയമ ഭേദഗതിക്കൊരുങ്ങി ഒമാന്‍
OMAN
OMAN
ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം: രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ; നിയമ ഭേദഗതിക്കൊരുങ്ങി ഒമാന്‍

ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം: രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ; നിയമ ഭേദഗതിക്കൊരുങ്ങി ഒമാന്‍

മസ്‌കത്ത്: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തടയാന്‍ ശക്തമായ നിയമനടപടികളുമായി ഒമാന്‍ സര്‍ക്കാര്‍. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ രണ്ട് വര്‍ഷം തടവും പിഴയുമടക്കമുള്ള ശിക്ഷകളാണ് ഒമാനില്‍ നടപ്പില്‍ വരാന്‍ ഒരുങ്ങുന്നത്. നിലവിലെ ഗതാഗത നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമം അധികൃതര്‍ നടപ്പാക്കുന്നത്.

ഭേദഗതി പ്രകാരം, പിടിക്കപ്പെടുന്നവര്‍ 300 റിയാല്‍ പിഴക്കും ഒരു മാസം മുതല്‍ രണ്ടുവര്‍ഷം വരെ നീളുന്ന തടവിനും അര്‍ഹരായിരിക്കും. വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

219 സ്വദേശികളും 117 വിദേശികളുമാണ് ജൂണ്‍ അവസാനം വരെയുണ്ടായ അപകടങ്ങളില്‍ മരണമടഞ്ഞത്. വിദേശികളുടെ മരണത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുന്ന പക്ഷം 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും.