നഴ്‌സിംഗ് രംഗത്തും തിരിച്ചടി; ഒമാനില്‍ നൂറിലേറെ മലയാളി നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്  

August 1, 2016, 10:42 pm
 നഴ്‌സിംഗ് രംഗത്തും തിരിച്ചടി;   ഒമാനില്‍ നൂറിലേറെ മലയാളി നഴ്‌സുമാര്‍ക്ക്  പിരിച്ചുവിടല്‍ നോട്ടീസ്  
OMAN
OMAN
 നഴ്‌സിംഗ് രംഗത്തും തിരിച്ചടി;   ഒമാനില്‍ നൂറിലേറെ മലയാളി നഴ്‌സുമാര്‍ക്ക്  പിരിച്ചുവിടല്‍ നോട്ടീസ്  

നഴ്‌സിംഗ് രംഗത്തും തിരിച്ചടി; ഒമാനില്‍ നൂറിലേറെ മലയാളി നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്  

മസ്‌കത്ത്: സൗദിക്ക് പിന്നാലെ മലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഒമാനും. വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന നൂറിലേറെ നഴ്‌സുമാര്‍ക്കാണ് അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഒപ്പം, പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങളില്‍ വിവേചനം കാണിക്കുന്നതായും പരാതികള്‍ ഉയര്‍ന്ന് കഴിഞ്ഞു.

ഖൗല, നിസ്‌വ, റുസ്താഖ്, ഇബ്രി, ഇബ്ര, സൂര്‍, മസീറ, സലാല എന്നിവിടങ്ങളിലെ നൂറിലേറെ നഴ്‌സുമാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതായാണ് വിവരം. അതേസമയം, ആനുകൂല്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാതെ നാട്ടിലേക്കു മടങ്ങില്ലെന്നാണു പലരുടെയും തീരുമാനം. പരാതി നല്‍കിയാല്‍ ആനുകൂല്യങ്ങളൊന്നും കിട്ടാതാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

കൂടുതല്‍ സ്വദേശികള്‍ വിദ്യാഭ്യാസം നേടി ഈ രംഗത്തേക്കു കടന്നുവരുന്നതും ഫിലിപ്പൈന്‍സ് സ്വദേശികളുടെ തള്ളിക്കയറ്റവുമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭീഷണിയാകുന്നത്. 1994ല്‍ കൊണ്ടുവന്ന വ്യവസ്ഥയുടെ ഭാഗമായുള്ള കരാറില്‍ ഒപ്പുവച്ചവര്‍ക്കുമാത്രം മുഴുവന്‍ ഗ്രാറ്റുവിറ്റിയും നല്‍കുകയും അല്ലാത്തവര്‍ക്ക് 12 വര്‍ഷം കണക്കാക്കിയുള്ള ആനുകൂല്യം നല്‍കി ഒഴിവാക്കുകയാണെന്നാണ് പരാതി. 25 വര്‍ഷം വരെ തൊഴില്‍ പരിചയമുള്ളവരെയാണ് വിവിധ ആശുപത്രികളില്‍ നിന്നും പിരിച്ചുവിടുന്നത്.