ഒമാനില്‍ മലയാളി യുവതി കൊല്ലപെട്ടു; കൊലപാതകം കവര്‍ച്ചക്കിടെ; പ്രതി പിടിയില്‍ 

February 7, 2017, 11:16 am
ഒമാനില്‍ മലയാളി യുവതി കൊല്ലപെട്ടു;  കൊലപാതകം കവര്‍ച്ചക്കിടെ; പ്രതി പിടിയില്‍ 
OMAN
OMAN
ഒമാനില്‍ മലയാളി യുവതി കൊല്ലപെട്ടു;  കൊലപാതകം കവര്‍ച്ചക്കിടെ; പ്രതി പിടിയില്‍ 

ഒമാനില്‍ മലയാളി യുവതി കൊല്ലപെട്ടു; കൊലപാതകം കവര്‍ച്ചക്കിടെ; പ്രതി പിടിയില്‍ 

ഒമാന്‍: ഒമാനിലെ സലാലയില്‍ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കൊല്ലപെട്ടു. തിരുവനന്തപുരം ആര്യനാട് മീനക്കല്‍ സ്വദേശി സിന്ധുവാണ് കൊല്ലപെട്ടത്. അറബ് വംശജനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

കവര്‍ച്ച ശ്രമം ചെറുക്കുന്നതിനിടെയാണ് കൊലപാതകമെന്ന് ഒമാന്‍ പോലീസ് അറിയിച്ചു. സിന്ധുവിന്റെ ആഭരണങ്ങള്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. അനധികൃതമായി ഒമാനിലെത്തിയ ആളാണ് പ്രതി. യെമന്‍ സ്വദേശിയാണിയാളെന്നാണ് സൂചന.

സിന്ധുവിന്റെ മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി സലാല ഹില്‍ടണ്‍ ഹോട്ടലിലെ ക്ലീനിങ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു സിന്ധു.

സലാലയില്‍ മലയാളി നഴ്‌സായി ചിക്കു റോബര്‍ട്ട് കൊല്ലപെട്ട് ഒരുവര്‍ഷം തികയുന്നതിന് മുന്‍പാണ് സമാന രീതിയില്‍ അടുത്ത മലയാളി കൂടി കൊല്ലപെടുന്നത്. ഈ കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല.