ഉപരോധം ചെറുക്കാന്‍ 4,000 പശുക്കളെ ഖത്തറിലേക്ക് ‘എയര്‍ലിഫ്റ്റ്’ ചെയ്യാനുള്ള പദ്ധതിയുമായി വ്യവസായി

June 13, 2017, 12:46 pm

ഉപരോധം ചെറുക്കാന്‍ 4,000 പശുക്കളെ ഖത്തറിലേക്ക് ‘എയര്‍ലിഫ്റ്റ്’ ചെയ്യാനുള്ള പദ്ധതിയുമായി വ്യവസായി
QATAR
QATAR

ഉപരോധം ചെറുക്കാന്‍ 4,000 പശുക്കളെ ഖത്തറിലേക്ക് ‘എയര്‍ലിഫ്റ്റ്’ ചെയ്യാനുള്ള പദ്ധതിയുമായി വ്യവസായി

ഉപരോധം ചെറുക്കാന്‍ 4,000 പശുക്കളെ ഖത്തറിലേക്ക് ‘എയര്‍ലിഫ്റ്റ്’ ചെയ്യാനുള്ള പദ്ധതിയുമായി വ്യവസായി

ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പാല്‍ക്ഷാമം നേരിടുന്ന ഖത്തറിനെ സഹായിക്കാന്‍ 4,000 പശുക്കളെ വിമാനത്തില്‍ കയറ്റി രാജ്യത്ത് എത്തിക്കാന്‍ വ്യവസായി. പവര്‍ ഇന്റര്‍നാഷ്ണല്‍ ഹോല്‍ഡിംഗിന്റെ ഉടമയാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റില്‍ പശുക്കളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇത്രയും പശുക്കളെ ഖത്തറിലേക്ക് എത്തിക്കാന്‍ 60 ഫ്‌ളൈറ്റുകളെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ഖത്തറിലേക്ക് പാലും പാല്‍ ഉല്‍പ്പന്നങ്ങളും എത്തിയിരുന്നത് സൗദി അറേബ്യയില്‍നിന്നാണ്. എന്നാല്‍, ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവടങ്ങള്‍ അവസാനിച്ചു. ഇപ്പോള്‍ പാലിനും പാല് ഉല്‍പ്പന്നങ്ങള്‍ക്കും രാജ്യത്ത് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇതിനേ നേരിടുന്നതിനായാണ് ഓസ്‌ട്രേലിയയില്‍നിന്നും യുഎസില്‍നിന്നും മൌത്താസ് അല്‍ ഖയാത്ത് എന്ന വ്യവസായി പശുക്കളെ ഖത്തറില്‍ എത്തിക്കുന്നത്.

നിലവില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് ടര്‍ക്കിയില്‍നിന്നാണ്. പഴങ്ങളും പച്ചക്കറിയും മറ്റും ഇറാനില്‍നിന്നും എത്തിക്കുന്നുണ്ട്.

ഖത്തറില്‍ നിലവില്‍ കൃഷിയും ഫാമുമൊക്കെയുള്ള വ്യക്തിയാണ് അല്‍ ഖയാത്ത്. ഇതിനെ കൂടുതല്‍ വിപുലമാക്കുന്നതിന് കൂടിയാണ് പശുക്കളെ ഇറക്കുമതി ചെയ്യുന്നത്. ജൂണ്‍ അവസാനത്തോടെ പശുക്കളുടെ പാല് ഖത്തര്‍ വിപണിയില്‍ എത്തിതുടങ്ങും. ജൂലൈ മാസം പകുതിയോടെ ഖത്തര്‍ വിപണിയിലെ പാല്‍ ആവശ്യത്തിന്റെ മൂന്നില്‍ ഒന്ന് തനിക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് അല്‍ ഖയാത്ത് വിശ്വസിക്കുന്നത്.