അല്‍ ജസീറ പൂട്ടണം; ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ പതിമൂന്ന് ഉപാധികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ 

June 23, 2017, 3:32 pm
അല്‍ ജസീറ പൂട്ടണം; ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ പതിമൂന്ന് ഉപാധികളുമായി  ഗള്‍ഫ് രാജ്യങ്ങള്‍ 
QATAR
QATAR
അല്‍ ജസീറ പൂട്ടണം; ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ പതിമൂന്ന് ഉപാധികളുമായി  ഗള്‍ഫ് രാജ്യങ്ങള്‍ 

അല്‍ ജസീറ പൂട്ടണം; ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ പതിമൂന്ന് ഉപാധികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ 

റിയാദ്: ഖത്തറിനെതിരെ തുടരുന്ന ഉപരോധം പിൻവലിക്കണമെങ്കിൽ 13 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അല്‍ ജസീറ ടെലിവിഷൻ അടച്ചു പൂട്ടുന്നതുൾപ്പടെയുളള ആവശ്യങ്ങൾ ഏകപക്ഷീയമായി അംഗീകരിക്കണമെന്ന നിലപാടിലാണ് ജിസിസി രാജ്യങ്ങള്‍. നിര്‍ദേശങ്ങൾ പാലിക്കാൻ ഖത്തറിന് 10 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുളളത്.

അല്‍ജസീറ ചാനല്‍ പൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ പട്ടിക വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ച നടത്തുന്ന കുവൈത്തിന് നല്‍കിയിരിക്കുന്നത്. ഇറാനുമായുളള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ തയ്യാറാകണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപെട്ടിട്ടുണ്ട്.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍, തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പട്ടിക ഖത്തര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉപാധികള്‍ പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയിരുന്നു.

അല്‍ജസീറ ഉള്‍പ്പെടെയുളള രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചുള്ള യാതൊരു വിധ ചര്‍ച്ചക്കും തയ്യാറല്ലെന്നും, വിദേശ നയം ആര്‍ക്കുമുന്നിലും അടിയറവ് വക്കാന്‍ തയ്യാറല്ലെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ആവശ്യം ഖത്തര്‍ തള്ളികളയാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യപട്ടിക സംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിന് ഖത്തര്‍ ഇതുവരെ തയ്യാറായിട്ടില്ല.