സിബിഎസ്ഇ അന്താരാഷ്ട്ര പാഠ്യപദ്ധതി നിര്‍ത്തി; രക്ഷിതാക്കള്‍ക്ക് അറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ 

March 13, 2017, 4:27 pm
സിബിഎസ്ഇ അന്താരാഷ്ട്ര പാഠ്യപദ്ധതി നിര്‍ത്തി; രക്ഷിതാക്കള്‍ക്ക് അറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ 
QATAR

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ സിബിഎസ്ഇ ഇന്റര്‍നാഷണല്‍ പാഠ്യ പദ്ധതി നിര്‍ത്തുന്നു. സ്‌കൂളധികൃതര്‍ ഇത് സംബന്ധിച്ച രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കി തുടങ്ങി.

അടുത്ത അധ്യായന വര്‍ഷം മുതല്‍ സിബിഎസ്ഇ ഇന്റര്‍നാഷണല്‍ സിലബസിലുളള വിദ്യാര്‍ത്ഥികളെ ദേശീയ പാഠ്യപദ്ധതിയിലേക്ക് മാറ്റും. ഏപ്രിലിലാണ് ദോഹയില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. സിബിഎസ് ഇ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലും ഇനിമുതല്‍ ദേശീയ പാഠ്യപദ്ധതിയായിരിക്കും.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആറുവര്‍ഷം മുന്‍പ് ആരംഭിച്ച സിബിഎസ്ഇയുടെ അന്താരാഷ്ട്ര സിലബസ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരി 30 നാണ് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്. ഈ സിലബസില്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ പ്രവേശിപ്പിക്കരുതെന്നും ബോര്‍ഡ് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പഠന സാമഗ്രികള്‍ ലഭിക്കുന്നതിലുളള ബുദ്ധിമുട്ടാണ് സിബിഎസ്ഇ അന്താരാഷ്ട്ര സിലബസ് നിര്‍ത്തലാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇടക്കുവെച്ച് സിലബസ് നിര്‍ത്തലാക്കാനുള്ള സിബിഎസിയുടെ തീരുമാനം കുട്ടികളെ ആശയകുഴപ്പത്തിലാക്കുമെന്ന് സ്‌കൂളധികൃതര്‍ പറയുന്നു. സിബിഎസ്ഇ നിര്‍ദേശപ്രകാരമുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുമാണ് ഗള്‍ഫിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫിലെ വിവിധ സ്‌കൂളുകളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന സിബിഎസ്ഇ ഐ സിലബസില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ തൃപ്തരാണെന്നിരിക്കെ സിലബസ് പെട്ടന്ന് നിര്‍ത്തിവെക്കാനുളള തീരുമാനത്തിനെതിരെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല.