ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തി വഴി ഖത്തറിലേക്ക് പറക്കാം; യാത്രാ നിരക്ക് വര്‍ധിക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം 

June 15, 2017, 1:16 pm
ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തി വഴി ഖത്തറിലേക്ക് പറക്കാം; യാത്രാ നിരക്ക് വര്‍ധിക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം 
QATAR

ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഖത്തറിലേക്ക് യുഎഇ വ്യോമാതിര്‍ത്തി വഴി പറക്കാം. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഇതോടെ യുഎഇ വ്യോമാതിര്‍ത്തിയിലൂടെ അറബ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിലെത്താം. വിദേശ വിമാന കമ്പനികള്‍ക്ക് നിരോധനമില്ലാന്ന് യുഎഇ ഭരണാധികാരികള്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി അധികാരികളുമായി ചര്‍ച്ച നടത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. നിരക്കു വര്‍ധിക്കുമെന്ന ആശങ്കയ്ക്കും ഇപ്പോള്‍ ഒഴിഞ്ഞു.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടേയും ഈജിപ്തിന്റേയും യെമന്റേയും നടപടി പ്രവാസികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

ഖത്തറുമായുള്ള വ്യോമഗതാഗതം ഈ അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

ഖത്തര്‍ എയര്‍വേയ്‌സിന് ആദ്യം വിലക്കേര്‍പ്പെടുത്തിയ സൗദി അറേബ്യ പിന്നിട് വ്യോമാതിര്‍ത്തി വഴി ഖത്തറിലേക്ക് ഒരു വിമാനവും കടത്തിവിടില്ലെന്നു നിലപാടെടുത്തിരുന്നു.