ഖത്തര്‍ പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും തിരിച്ചടി; റിയാല്‍ ഇടപാട് നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം; മാറ്റി നല്‍കാതെ കേരളത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ 

June 6, 2017, 1:30 pm
ഖത്തര്‍ പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കും തിരിച്ചടി; റിയാല്‍ ഇടപാട് നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം; മാറ്റി നല്‍കാതെ കേരളത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ 
QATAR

ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടും പ്രവാസികള്‍ക്ക് തിരിച്ചടിയായി റിയാല്‍ ഇടപാടുകളില്‍ പ്രതിസന്ധി. ഖത്തര്‍ കറന്‍സിയായ റിയാല്‍ ഇടപാടുകള്‍ നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും റിയാല്‍ മാറ്റി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തലാക്കി. ബാങ്കുകള്‍ക്കും ഫോറെക്‌സ് ഗ്രൂപ്പുകള്‍ക്കും റിയാല്‍ ഇടപാട് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, യുഎഇ, ബഹ്റിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടേയും ഈജിപ്തിന്റേയും യെമന്റേയും ഉപരോധം ഖത്തറിനെ ഉലച്ചിട്ടില്ലെന്നാണ് ആഭ്യന്തരവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയുണ്ടാവുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേഴ്സ് സര്‍വ്വീസുകളെല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്. സൗദിയും യുഎഇയും ആകാശവിലക്കേര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ പുതിയ പാതയിലൂടെ പറക്കാന്‍ ആരംഭിച്ചു