‘ഉപരോധം പിന്‍വലിച്ചതിനു ശേഷം ചര്‍ച്ചയാകാം’; സമവായം പരിഷ്കൃത സമൂഹത്തിനിണങ്ങുന്ന രീതിയിലാകണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി 

June 20, 2017, 2:22 pm
‘ഉപരോധം പിന്‍വലിച്ചതിനു ശേഷം ചര്‍ച്ചയാകാം’; സമവായം  പരിഷ്കൃത സമൂഹത്തിനിണങ്ങുന്ന രീതിയിലാകണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി 
QATAR

ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു ശേഷം മാത്രമേ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുകയുള്ളുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍- അല്‍താനി. പരിഷ്‌കൃതമായ സമൂഹത്തിനിണങ്ങുന്ന രീതിയില്‍ മാത്രമേ ഉപരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുകയുള്ളു. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തണമെങ്കില്‍ ആദ്യം ഉപരോധം പിന്‍വലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തീര്‍ത്തും ജനാധിപത്യമായതും പരിഷ്‌കൃത സമൂഹത്തിന് ഉതകുന്നതുമായ രീതിയില്‍ നടപ്പിലാക്കണം. രാഷ്ട്രത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടോ ഉപരോധം ഏര്‍പ്പെടുത്തിയിട്ടോ അല്ല സമവായ ശ്രമങ്ങള്‍ നടപ്പിലാക്കേണ്ടത്
അബ്ദുള്‍ റഹ്മാന്‍ അല്‍താനി

ജൂണ്‍ 5 ന് സൗദി അറേബ്യയുള്‍പ്പെടെയുള്ള പശ്ചിമ അറേബ്യന്‍ രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഭീകരവാദ ഗ്രൂപ്പുകളായ അല്‍ഖ്വയ്ദ, മുസ്ലിം ബ്രദര്‍ഹൂഡ് എന്നിവയെ സഹായിക്കുന്നു എന്ന് ചൂ്ണ്ടിക്കാട്ടിയാണ് സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റിന്‍, യെമന്‍ എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉപരോധത്തിന്റെ ഭാഗമായി ദോഹയിലേക്കുള്ള വ്യോമഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തുകയും റിയാദിലെ ഖത്തര്‍ സ്വദേശികളോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.