ഖത്തറില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് സൗദി; സല്‍വ അതിര്‍ത്തി വഴി ഹാജിമാര്‍ക്ക് സൗദിയില്‍ എത്താമെന്ന് സല്‍മാന്‍ രാജാവ്

August 17, 2017, 7:29 am

ഖത്തറില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് സൗദി; സല്‍വ അതിര്‍ത്തി വഴി ഹാജിമാര്‍ക്ക് സൗദിയില്‍ എത്താമെന്ന് സല്‍മാന്‍ രാജാവ്
QATAR

ഒടുവില്‍ ഖത്തറിന് ആശ്വാസമായി സൗദി തങ്ങളുടെ അതിര്‍ത്തി തുറന്നുകൊടുക്കുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായിട്ടാണ് അതിര്‍ത്തി തുറന്നുകൊടുക്കുന്നതെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവില്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ സൗദിയും ഖത്തറും അതിര്‍ത്തി പങ്കിടുന്ന സല്‍വ അതിര്‍ത്തി വഴി തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് വരാം.

സൗദി എയര്‍ലൈന്‍സ് വഴി ദോഹയില്‍ നിന്നും ജിദ്ദയിലേക്ക് ഹാജിമാരെ സൗജന്യമായി കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ ആദ്യവാരം ഖത്തറിനുമേല്‍ തീവ്രവാദ ബന്ധം ആരോപിച്ച് സൗദിയും യുഎഇയും ഉള്‍പ്പെടെ അഞ്ചുരാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ എത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നതും.

ഹജ്ജിനെ ഖത്തര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും സൗദി നേരത്തെ ഉന്നയിച്ചിരുന്നു. മുന്‍പ് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇറാന്‍ ഹജ്ജിനെ രാഷ്ട്രീയവത്കരിച്ചിരുന്നതായും സൗദി സാംസ്‌കാരിക വിനിമയ വകുപ്പ് മന്ത്രി ഡോ. അവാദ് അല്‍ അവാദ് വ്യക്തമാക്കിയിരുന്നു. ഖത്തര്‍ തീര്‍ത്ഥാടകര്‍ക്ക് വിവേചനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഖത്തറില്‍ നിന്നും ഹജ്ജിന് തിരിക്കുന്നവര്‍ ആഗസ്റ്റ് 26ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.