ഡിമാന്‍ഡുകള്‍ അംഗീകരിക്കൂ, ഇല്ലെങ്കില്‍ പിരിയാം; ഖത്തറിന് അന്ത്യശാസനവുമായി യുഎഇ; അല്‍ജസീറ പൂട്ടണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ല 

June 24, 2017, 11:47 am
ഡിമാന്‍ഡുകള്‍ അംഗീകരിക്കൂ, ഇല്ലെങ്കില്‍ പിരിയാം; ഖത്തറിന് അന്ത്യശാസനവുമായി യുഎഇ; അല്‍ജസീറ പൂട്ടണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ല 
QATAR

അറബ് രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി യുഎഇ. ഉപരോധം അവസാനിപ്പിക്കാന്‍ മുന്നോട്ട് വെച്ച് 13 ഡിമാന്‍ഡുകള്‍ അംഗീകരിക്കണമെന്നാണ് യുഎഇയുടെ അന്ത്യശാസന. യുഎഇയും സൗദി അറേബ്യയും ബഹ്‌റിനും അടക്കം രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഏകപക്ഷീയമായ 13 ഡിമാന്‍ഡുകള്‍ ഖത്തര്‍ ഏതുവിധേനയും അംഗീകരിച്ചേ മതിയാവൂ എന്നാണ് യുഎഇയുടെ നിലപാട്. അല്ലാത്ത പക്ഷം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധവിച്ഛേദനത്തിന് തയ്യാറായിക്കൊള്ളു എന്ന ഭീഷണിയും യുഎഇ നല്‍കി.

ഐക്യരാഷ്ട്രസഭ അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അള്‍ജസീറ പൂട്ടണമെന്ന ആവശ്യമടക്കം 13 ഉപാധികളുമായി ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമം. അള്‍ജസീറയ്‌ക്കെതിരെയുള്ള ഗൂഢനീക്കമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അള്‍ജസീറ ആരോപിച്ചു. ഖത്തറില്‍ നിന്നുള്ള മാധ്യമ ഭീമന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എന്നും അമര്‍ഷത്തിനു കാരണമായിരുന്നു. ദോഹയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായിരുന്നു.

യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷാണ് ഖത്തറിന് മുന്നറിയിപ്പുമായി രംഗത്തുവന്നത്.

അയല്‍രാജ്യങ്ങള്‍ ഉന്നയിച്ച ഉപാധികള്‍ അംഗീകരിക്കുകയും ആശങ്കകള്‍ പരിഗണിക്കുകയും ചെയ്ത് ബുദ്ധിപരമായ തീരമാനമാണ് ഖത്തര്‍ എടുക്കേണ്ടത്. അല്ലെങഅകില്‍ പ്രശ്‌നങ്ങള്‍ ബന്ധംപിരിയലിലേ അവസാനിക്കൂ.

അല്‍ജസീറ ചാനല്‍ പൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ പട്ടിക വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ച നടത്തുന്ന കുവൈത്തിന് നല്‍കിയിരിക്കുന്നത്. ഇറാനുമായുളള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ തയ്യാറാകണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഖത്തറിന് 10 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുളളത്.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈന്‍, തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പട്ടിക ഖത്തര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉപാധികള്‍ പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയിരുന്നു.