ഗള്‍ഫ് നയതന്ത്രപ്രതിസന്ധി; ഖത്തറിന് നേരെ വിരല്‍ചൂണ്ടി സൗദിയ്ക്ക് പിന്തുണയര്‍പ്പിച്ച് അമേരിക്ക; ഒറ്റപ്പെടുത്തല്‍ ഭീകരവാദത്തിന് അന്ത്യം കുറിക്കുമെന്ന് ട്രംപ്  

June 6, 2017, 8:11 pm
ഗള്‍ഫ് നയതന്ത്രപ്രതിസന്ധി; ഖത്തറിന് നേരെ വിരല്‍ചൂണ്ടി സൗദിയ്ക്ക് പിന്തുണയര്‍പ്പിച്ച് അമേരിക്ക; ഒറ്റപ്പെടുത്തല്‍ ഭീകരവാദത്തിന് അന്ത്യം കുറിക്കുമെന്ന് ട്രംപ്  
QATAR

വാഷിങ്ടണ്‍: ഗള്‍ഫ് നയതന്ത്രപ്രതിസന്ധിയില്‍ നിര്‍ണായക നിലപാടെടുത്ത് അമേരിക്ക. സൗദിയുള്‍പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നാല് രാജ്യങ്ങളുടെ നടപടി ഭീകരവാദത്തിന് അന്ത്യം കുറിച്ചേക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

സൌദിയും മറ്റ് രാജ്യങ്ങളും ഭീകരതക്ക് പണം നല്‍കുന്നതിനെയാണ് എതിര്‍ത്തത്. എല്ലാവരുടെയും നിലപാട് ത്തറിനെതിരെയാണ് വിരല്‍ചൂണ്ടുന്നത്. മധ്യേഷ്യന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം അവിടത്തെ നേതാക്കളെ ഓര്‍മിപ്പിച്ചിരുന്നു. 
ട്രംപ്  

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദിയുടെ നേതൃത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചത് വന്‍ കോളിളക്കമാണ് മേഖലയില്‍ സൃഷ്ടിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ കടുത്ത തീരുമാനത്തിന് പിന്നില്‍ അമേരിക്കന്‍ ഇടപെടലിന് നിര്‍ണായക പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സൈനികനീക്കം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ വ്യോമതാവളം ഖത്തറിലാണുള്ളത്.