ഖത്തര്‍ എയര്‍വേയ്‌സ് മേധാവിയ്ക്ക് മറുപടിയുമായി സൗദി അറേബ്യ

June 13, 2017, 4:56 pm


ഖത്തര്‍ എയര്‍വേയ്‌സ് മേധാവിയ്ക്ക് മറുപടിയുമായി സൗദി അറേബ്യ
SAUDI
SAUDI


ഖത്തര്‍ എയര്‍വേയ്‌സ് മേധാവിയ്ക്ക് മറുപടിയുമായി സൗദി അറേബ്യ

ഖത്തര്‍ എയര്‍വേയ്‌സ് മേധാവിയ്ക്ക് മറുപടിയുമായി സൗദി അറേബ്യ

ഖത്തര്‍ വിമാനങ്ങളെ സൗദി അറേബ്യന്‍ ആകാശങ്ങളില്‍ വിലക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ഖത്തര്‍ എയര്‍വെയ്‌സ് മേധാവിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സൗദി വ്യോമയാന മന്ത്രാലയം. ഖത്തര്‍ വിമാനങ്ങള്‍ വിലക്കിയത് പൗരന്മാരുടെ സുരക്ഷയെ കരുതിയെന്നും പൗരസുരക്ഷ രാജ്യത്തിന്റെ കടമയാണെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു.

സൗദിയ്ക്ക് പിന്നാലെ ബഹ്‌റൈനും യുഎഇയും സമാനമായ പ്രസ്താവന ഇറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വാര്‍ത്താ ചാനലായ സിഎന്‍എനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൂന്ന് അറബ് രാജ്യങ്ങളെയും അക്ബര്‍ അല്‍ ബേക്കര്‍ വിമര്‍ശിച്ചത്.

യുഎഇയും ഖത്തറും പരസ്പരം പുലര്‍ത്തി പോന്നിരുന്ന ഓപ്പണ്‍ സ്‌കൈ (തുറന്ന ആകാശം) പോളിസിയാണ് എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വെയ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നീ വിമാന കമ്പനികള്‍ക്ക് സഹായകരമായിരുന്നത്. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഇടഞ്ഞതോടെ വിമാന കമ്പനികള്‍ക്ക് അത് വലിയ തിരിച്ചടിയായി.

ഒരാഴ്ച്ചയ്ക്ക് മുന്‍പാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായു ഉപേക്ഷിച്ചത്. ഇതിന്റെ ഭാഗമായി ജല, വായു, കര മാര്‍ഗമുള്ള ഗതാഗതം നിരോധിക്കുകയും ഖത്തറുമായി ബന്ധപ്പെട്ട എല്ലാം വിലക്കുകയും ചെയ്തത്.