പൊതുമാപ്പിലൂടെ എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദി അറേബ്യ; തിരികെ പോകാത്തവരുടെ എക്‌സിറ്റ് റദ്ദാക്കി നിയമനടപടി സ്വീകരിക്കും  

May 20, 2017, 4:46 pm
പൊതുമാപ്പിലൂടെ എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദി അറേബ്യ; തിരികെ പോകാത്തവരുടെ എക്‌സിറ്റ് റദ്ദാക്കി നിയമനടപടി സ്വീകരിക്കും  
SAUDI

റിയാദ്: പൊതുമാപ്പിലൂടെ എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യന്‍ ഭരണകൂടം. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ എക്‌സിറ്റ് ലഭിച്ചിട്ടും തിരികെ പോകാത്തവരുടെ എക്‌സിറ്റ് റദ്ദാക്കി നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ സൗദിയില്‍ തങ്ങുന്നവരെ അനധികൃതതാമസക്കാരായി പരിഗണിക്കും. ഇവര്‍ക്ക് തടവ് ശിക്ഷയും കനത്തപിഴയും നേരിടേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം താക്കീത് നല്‍കിയിട്ടുണ്ട്.

നിയമലംഘകരില്ലാത്ത രാജ്യം എന്ന ക്യാംപെയ്ന്റെ ഭാഗമായി മാര്‍ച്ച് 19നാണ് സൗദി ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആവശ്യരേഖകളില്ലാതെ സൗദിയില്‍ കഴിയുന്നവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും മൂന്നു മാസത്തെ സമയമാണ് നല്‍കിയിരുന്നത്. മാര്‍ച്ച് 29 മുതല്‍ (റബജ്) റംസാന്‍ മാസം അവസാനം ജൂണ്‍ 24-25 വരെയാണ് കാലയളവ് പ്രഖ്യാപിച്ചത്. പൊതുമാപ്പിനുള്ള സമയപരിധി പകുതിയിലേറെ പിന്നിട്ടപ്പോള്‍ 49,000 വിദേശികള്‍ മടങ്ങിപ്പോയെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2.24 ലക്ഷം വിദേശികള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് പോകാനായി പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളെ സമീപിച്ചു.

താമസരേഖ (ഇഖാമ) നിയമലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, തൊഴിലാളി ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തി (ഹുറൂബ്), ഹജ്ജ് ഉംറ തീര്‍ത്ഥാടനത്തിനെത്തി കാലാവധി കഴിഞ്ഞവര്‍, വിസ നമ്പറില്ലാത്തവര്‍, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് പൊതുമാപ്പ് കൊണ്ട് പ്രയോജനം ലഭിക്കുന്നത്. ഇവര്‍ക്ക് തടവ്, പിഴ തുടങ്ങിയ ശിക്ഷകളില്ലാതെ രാജ്യം വിടാന്‍ അനുവാദം ലംഘിക്കും. നാട്ടിലേക്ക് പോകുന്നവരുടെ വിരലടയാളം രേഖപ്പെടുത്തും. പക്ഷെ രേഖകളുമായി തിരികെ വരുന്നതിന് ഇത് തടസ്സമാകില്ല.