ജൂലൈ 1 മുതല്‍ ‘ഫാമിലി ടാക്‌സ്’; താങ്ങാനാവില്ല, സൗദി അറേബ്യയില്‍ നിന്ന് കുടുംബത്തെ തിരിച്ചയക്കാനൊരുങ്ങി പ്രവാസികള്‍ 

June 21, 2017, 3:21 pm
ജൂലൈ 1 മുതല്‍ ‘ഫാമിലി ടാക്‌സ്’; താങ്ങാനാവില്ല, സൗദി അറേബ്യയില്‍ നിന്ന് കുടുംബത്തെ തിരിച്ചയക്കാനൊരുങ്ങി പ്രവാസികള്‍ 
SAUDI

സൗദി അറേബ്യയില്‍ 'ഫാമിലി ടാക്‌സ്' ജൂലൈ 1 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ കുടുംബത്തോടൊന്നിച്ച് കഴിയുന്ന പ്രവാസികള്‍ പരുങ്ങലിലായി. ടാക്‌സ് വലിയ ബാധ്യതയാകുമെന്നതിനാല്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണ് പ്രവാസികള്‍. വന്‍തുകയാണ് വാര്‍ഷിക ടാക്‌സായി ഫാമിലി ടാക്‌സ് നല്‍കേണ്ടി വരികയെന്നതാണ് സൗദിയിലെ പ്രവാസികളെ അലട്ടുന്നത്.

ജോലി ചെയ്യുന്ന ആള്‍ക്കൊപ്പമുള്ള ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാല്‍ നല്‍കേണ്ടി വരും. ഒരാള്‍ക്ക് ഒരു മാസം ഏകദേശം 1700 രൂപ. ഭാര്യയും രണ്ട് മക്കളുമാണ് ഒപ്പമുള്ളതെങ്കില്‍ ഇത് പ്രതിമാസം 300 റിയാല്‍, ഏകദേശം 5100 രൂപയോളമാകും നല്‍കേണ്ടി വരിക.

ഒരു വര്‍ഷത്തെ 'കുടുംബ നികുതി' മുന്‍കൂറായി സര്‍ക്കാരില്‍ അടയ്ക്കുകയും വേണം. ഭാര്യ ഒപ്പമുണ്ടെങ്കില്‍ 1200 റിയാല്‍ മുന്‍കൂറായി നല്‍കണം, രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ 3600 റിയാല്‍ നല്‍കേണ്ടി വരും. ചില കമ്പനികള്‍ ഇത് വഹിക്കാന്‍ തയ്യാറാണെങ്കിലും ബഹുഭൂരിപക്ഷത്തിനും അത്തരം സൗകര്യം ലഭ്യമല്ല. കുടുംബത്തെ നാട്ടിലേക്ക്ക അയക്കാതെ വഴിയില്ലാത്ത അവസ്ഥയിലാണ് സൗദിയിലെ ഭൂരിപക്ഷം പ്രവാസികളും. 41 ലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ ജോലി നോക്കുന്നത്.