സൗദി അറേബ്യയിലെ പുകവലിക്കാര്‍ക്ക് ഇരുട്ടടിയായി സേവന നികുതി

June 12, 2017, 5:15 pm


സൗദി അറേബ്യയിലെ പുകവലിക്കാര്‍ക്ക് ഇരുട്ടടിയായി സേവന നികുതി
SAUDI
SAUDI


സൗദി അറേബ്യയിലെ പുകവലിക്കാര്‍ക്ക് ഇരുട്ടടിയായി സേവന നികുതി

സൗദി അറേബ്യയിലെ പുകവലിക്കാര്‍ക്ക് ഇരുട്ടടിയായി സേവന നികുതി

സൗദി അറേബ്യയില്‍ സിഗററ്റുകള്‍ക്ക് വില ഇരട്ടിയായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സേവന നികുതി ചുമത്താന്‍ തീരുമാനിച്ചതോടെയാണ് 18 റിയാല്‍ വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് സിഗററ്റിന് 24 റിയാലായി വര്‍ദ്ധിച്ചത്. ഞായറാഴ്ച്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ എണ്ണ വിലയുടെ തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സിഗററ്റുകള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും മറ്റും സേവന നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകളുടെ വില 50 ശതമാനം ഉയരും. എണ്ണയില്‍നിന്നുള്ള വരുമാനത്തില്‍ മാത്രം ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ നോക്കി തുടങ്ങണമെന്ന് സൗദി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാനും രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യം പദ്ധതി തയാറാക്കിയിരുന്നു.

ജിസിസി രാജ്യങ്ങളുമായി നികുതി ഏര്‍പ്പെടുത്തല്‍ സംബന്ധിച്ച് സൗദി അറേബ്യ നേരത്തെ ധാരണയിലെത്തിയിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ സെലക്ടീവ് സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.