സൗദിയില്‍ ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി; മന്ത്രിമാരെയും ഗവര്‍ണര്‍മാരേയും മാറ്റി 

April 24, 2017, 10:57 am
സൗദിയില്‍ ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി; മന്ത്രിമാരെയും ഗവര്‍ണര്‍മാരേയും മാറ്റി 
SAUDI
SAUDI
സൗദിയില്‍ ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി; മന്ത്രിമാരെയും ഗവര്‍ണര്‍മാരേയും മാറ്റി 

സൗദിയില്‍ ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി; മന്ത്രിമാരെയും ഗവര്‍ണര്‍മാരേയും മാറ്റി 

റിയാദ്: സൗദിയില്‍ ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി. ഗവര്‍ണര്‍, മന്ത്രി, അംബാസിഡര്‍ എന്നിവരെ മാറ്റി സൗദി രാജാവ് ഉത്തരവിട്ടു. ഹാഇല്‍, അല്‍ബാഹ , വടക്കന്‍ അതിര്‍ത്തി പ്രവിശ്യകളുടെ ഗവര്‍ണര്‍മാരെ തല്‍സ്ഥാനത്തുനിന്നും മാറ്റി. സിവില്‍ സര്‍വീസ് വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഹറജിനെയും സാംസ്‌കാരിക വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി ആദില്‍ അത്തുറൈഫിയെയും ടെലി കമ്യൂണിക്കേഷന്‍ & ഐടി വകുപ്പ് മന്ത്രി മുഹമ്മദ് സുവൈലിയെയും സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ഡോ. അവാദ് ബിന്‍ അവ്വാദാണ് പുതിയ വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി.

യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്ക് രണ്ടു മാസത്തെ അധിക വേതനം നല്‍കാനും, സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ത്തി വെച്ചിരുന്ന അലവന്‍സുകള്‍ പുനസ്ഥാപിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഷിക പരീക്ഷകളും റമദാനിന് മുമ്പ് പൂര്‍ത്തിയാക്കാനും ഉത്തരവായി.

അമേരിക്കയിലെ സൗദി അംബാസഡര്‍ ഉള്‍പ്പെടെ പല സുപ്രധാന മാറ്റങ്ങളും ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തിലുണ്ട്. സൗദി രാജാവിന്റെ മകനായ ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് പുതിയ യു.എസ് അംബാസഡര്‍. അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരനെ മാറ്റിയാണ് എയര്‍ഫോഴ്സ് പൈലറ്റായ ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ യു.എസിലെ സൗദി നയതന്ത്ര പ്രതിനിധിയായി നിയമിച്ചത്.

ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഗുഫൈലിനെ നിയമിച്ചു. ആദ്യമായാണ് സൗദി സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത്.