പുരുഷന്മാരെ മാത്രം വേദിയിലിരുത്തി സൗദി അറേബ്യയില്‍ ഗേള്‍സ്   കൗണ്‍സിലിന് തുടക്കം; വനിതാവകാശ വേദിയിലെ ‘മെന്‍സ് ഒണ്‍ലിക്ക്’ പരിഹാസവുമായി സോഷ്യല്‍ മീഡിയ 

March 15, 2017, 5:50 pm
പുരുഷന്മാരെ മാത്രം വേദിയിലിരുത്തി സൗദി അറേബ്യയില്‍ ഗേള്‍സ്   കൗണ്‍സിലിന് തുടക്കം; വനിതാവകാശ  വേദിയിലെ ‘മെന്‍സ് ഒണ്‍ലിക്ക്’ പരിഹാസവുമായി സോഷ്യല്‍ മീഡിയ 
SAUDI

പുരുഷന്മാരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സൗദി അറേബ്യയില്‍ വുമണ്‍ കൗണ്‍സിലിന് തുടക്കം. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനായി ആരംഭിച്ച വുമണ്‍ കൗണ്‍സിലില്‍ ഒരൊറ്റ സ്ത്രീയെ പോലും പങ്കെടുപ്പിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. ഖ്വാസിമില്‍ നടന്ന കൗണ്‍സില്‍ ഉദ്ഘാടന ചടങ്ങില്‍ പുരുഷന്മാര്‍ മാത്രം വേദിയിലിരിക്കുന്ന ചിത്രം സംഘാടകര്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകളെ മറ്റൊരുമുറിയിലിരുത്തിയാണ് കൗണ്‍സില്‍ മീറ്റിങ്ങിന്റെ പ്രധാന ചടങ്ങുകളെല്ലാം നടന്നത്. വീഡിയോ വഴി ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യം സ്ത്രീകള്‍ക്ക് ഒരുക്കിയിരുന്നു. സൗദി പ്രവിശ്യ ഗവര്‍ണറായ മിഷാല്‍ ബിന്‍ സൗദാണ് കൗണ്‍സില്‍ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തത്. കൗണ്‍സില്‍ അധ്യക്ഷസ്ഥാനം വഹിച്ചത്.എന്നാല്‍ ചടങ്ങുമായി ബന്ധപെട്ട് എടുത്ത ഫോട്ടോയില്‍ ഒന്നും ഇവരില്ല.

പരിപാടിയുമായി ബന്ധപെട്ട് എടുത്ത ഫോട്ടോയിലൊന്നും സ്ത്രീകളില്ലാത്തതിനാല്‍ നവമാധ്യമങ്ങളിലൂടെ പരിഹാസം ഉയര്‍ന്നിരുന്നു. സ്ത്രീകളെ പൊതു പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന നിലപാട് ഖേദകരമാണെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു..

വുമണ്‍ കൌണ്‍സില്‍ മീറ്റിങ്ങുമായി ബന്ധപെട്ട് നവമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍