സ്വദേശിവല്‍ക്കരണം: സൗദി ബ്ലോക്ക് വിസകള്‍ വെട്ടിക്കുറച്ചു; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടി  

August 24, 2017, 5:14 pm
സ്വദേശിവല്‍ക്കരണം: സൗദി ബ്ലോക്ക് വിസകള്‍ വെട്ടിക്കുറച്ചു; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടി  
SAUDI
SAUDI
സ്വദേശിവല്‍ക്കരണം: സൗദി ബ്ലോക്ക് വിസകള്‍ വെട്ടിക്കുറച്ചു; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടി  

സ്വദേശിവല്‍ക്കരണം: സൗദി ബ്ലോക്ക് വിസകള്‍ വെട്ടിക്കുറച്ചു; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടി  

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം ബ്ലോക്ക് വിസകള്‍ വെട്ടിക്കുറച്ചു. പരിഷ്‌കരിച്ച നിതാഖത്ത് പദ്ധതിയുടെ ഭാഗമായുള്ള നടപടി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കും.

കമ്പനികള്‍ക്ക് ഒരുമിച്ച് തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കുന്ന ബ്ലോക്ക് വിസകള്‍ ഇനി മുതല്‍ ഏതാനും കമ്പനികള്‍ക്ക് മാത്രമേ അനുവദിക്കൂ. സെപ്തംബര്‍ മാസം മുതലാണ് ബ്ലോക്ക് വിസ നിയന്ത്രണം പ്രാബല്യത്തില്‍ വരിക.

പുതിയ രീതി പ്രകാരം സ്ഥാപനങ്ങളുടെ ഗ്രേഡ് അനുസരിച്ച് വേണം ബ്ലോക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍. ഉയര്‍ന്ന ഗ്രേഡുള്ള സ്ഥാപനങ്ങളൊഴികെ മറ്റു സ്ഥാപനങ്ങള്‍ക്കൊന്നും ബ്ലോക്ക് വിസയ്ക്ക് അപേക്ഷിക്കാനാകില്ല. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് ബ്ലോക്ക് വിസകളിലൂടെ സൗദിയിലെത്തിയിരുന്നത്. നിയന്ത്രണം നടപ്പിലാവുന്നതോടെ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും.

സ്വദേശികള്‍ക്ക് സ്ഥാപനങ്ങള്‍ കൂടുതല്‍ തൊഴില്‍ നല്‍കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പദ്ധതി സൗദി ഭരണകൂടം കൂടുതല്‍ ശക്തമാക്കുകയാണ്. എണ്ണ വിപണിയില്‍ നേരിടുന്ന പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതോടെയാണ് സൗദി നിതാഖത്ത് നടപ്പാക്കുന്നത്.