സൗദി മൊബൈല്‍ ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണമില്ല; ആറ് ശതമാനം വിദേശികളെ നിയമിക്കാം 

March 23, 2017, 1:07 pm
സൗദി മൊബൈല്‍ ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണമില്ല; ആറ് ശതമാനം വിദേശികളെ നിയമിക്കാം 
SAUDI
SAUDI
സൗദി മൊബൈല്‍ ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണമില്ല; ആറ് ശതമാനം വിദേശികളെ നിയമിക്കാം 

സൗദി മൊബൈല്‍ ഫോണ്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണമില്ല; ആറ് ശതമാനം വിദേശികളെ നിയമിക്കാം 

റിയാദ്: പുതുക്കിയ നിതാഖാത്ത് നിയമപ്രകാരം സൗദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ വിദേശികളെ നിയമിക്കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നേരത്തെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച മൊബൈല്‍ ഫോണ്‍ കടകളില്‍ ആറു ശതമാനം വിദേശികളെ നിയമിക്കാനാണ് സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

സെപ്തംബര്‍ മൂന്നുമുതലാണ് പരിഷ്‌കരിച്ച നിതാഖാത്ത് നിയമം പ്രാബല്യത്തില്‍ വരുക. പുതിയ നിയമത്തില്‍ ചില മേഖലകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ നാമമാത്രമായി വിദേശികളെ നിയമിക്കാനാകുന്നത്. പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ 20 സ്വദേശികളുള്ള സ്ഥാപനത്തില്‍ ഒരു വിദേശിയെ നിയമിക്കാനാകും.

മൊബൈല്‍ ഷോപ്പുകളില്‍ 94 ശതമാനം സ്വദേശിവല്‍ക്കരണം മതിയെന്നാണ് പുതിയ തീരുമാനം. ഇത് പ്രകാരം ലോ ഗ്രീന്‍ വിഭാഗത്തിലാണ് മേഖല ഉള്‍പെടുക. 96 ശതമാനം സ്വദേശികളുള്ള സ്ഥാപനം ഗ്രീനിലും, 98 ശതമാനം സ്വദേശികളുള്ള സ്ഥാപനം ഡാര്‍ക് ഗ്രീന്‍ വിഭാഗത്തിലും ഉള്‍പെടും.

കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഫോണ്‍ വില്‍പ്പന, മെയിന്റനന്‍സ് മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു. ആദ്യം 50 ശതമാനം സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത് പിന്നീട് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണമായി ഉയര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.