സൗദി പൊതുമാപ്പ്: ഔട്ട് പാസ് വിതരണം ഇന്നു മുതല്‍; ഇന്ത്യന്‍ എംബസിയില്‍ അഞ്ചു ദിവസത്തിനിടെ 3655 അപേക്ഷകര്‍

April 4, 2017, 11:04 am
സൗദി പൊതുമാപ്പ്: ഔട്ട് പാസ് വിതരണം ഇന്നു മുതല്‍; ഇന്ത്യന്‍ എംബസിയില്‍ അഞ്ചു ദിവസത്തിനിടെ 3655 അപേക്ഷകര്‍
SAUDI

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച് പൊതുമാപ്പില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന് ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ ഔട്ട് പാസ് വിതരണം ചെയ്യും. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഔട്ട് പാസിനായി അപേക്ഷിവരില്‍ ഏഴു ശതമാനം പേര്‍ മലയാളികളാണ്.

സൗദി പാസ്‌പോര്‍ട്ട് വകുപ്പില്‍ നിന്നാണ് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുക. പൊതുമാപ്പ് പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനിടെ 3655 ഇന്ത്യന്‍ തൊഴിലാളികളാണ് എംബസിയില്‍ അപേക്ഷ നല്‍കിയത്. സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. സൗദിയിലെ 13 പ്രവിശ്യകളിലായി 21 സേവനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓട്ട് പാസിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ 40 ശതമാനം പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്. തെലങ്കാലനയില്‍ നിന്ന് 11 ശതമാനവും, തമിഴ്‌നാട്ടില്‍ നിന്ന് 10 ശതമാനവും ആളുകള്‍ അപേക്ഷ നല്‍കി.

തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയവരാണ് അപേക്ഷകരില്‍ 67 ശതമാനം. ഒളിച്ചോടിയവരില്‍ കുറ്റകൃത്യങ്ങളില്‍ പൊലീസ അന്വേഷണം നേരിടുന്നവര്‍ക്ക് സൗദി നിയമവ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ രാജ്യവിടാന്‍ സാധിക്കൂ.