ഷോപ്പിങ് മാളുകളിലും സ്വദേശി ജീവനക്കാര്‍ മതിയെന്ന് സൗദി; പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവല്‍ക്കരണ മേഖലകള്‍ പുതുക്കാന്‍ തീരുമാനം 

April 22, 2017, 1:20 pm
ഷോപ്പിങ് മാളുകളിലും സ്വദേശി ജീവനക്കാര്‍ മതിയെന്ന് സൗദി; പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവല്‍ക്കരണ മേഖലകള്‍ പുതുക്കാന്‍ തീരുമാനം 
SAUDI

റിയാദ്: ഷോപ്പിങ് മാളുകളിലേക്കും സ്വദേശിവത്ക്കരണം വ്യാപിപ്പിക്കാന്‍ സൗദിസര്‍ക്കാര്‍ തീരുമാനം. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം.

അല്‍ഖസ്സീം പ്രവിശ്യയിലെ ഷോപ്പിംങ് മാളുകളില്‍ മാത്രമാണ് സ്വദേശി വല്‍ക്കരണം നടപ്പാക്കുകയെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും രാജ്യത്തെ എല്ലാ ഷോപ്പിംങ്മാളുകളിലും സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടപ്പാക്കുമെന്നാണ് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം അറിയിച്ചത്.

സൗദിയില്‍ നിലവില്‍ മാളുകളിലെ വ്യാപാര സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ 90 ശതമാനം ജീവനക്കാരും വിദേശികളാണ്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതോടെ മലയാളികളടക്കമുളള നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപെടും. 15 ലക്ഷം പേരാണ് സൗദിയിലെ ഷോപ്പിംഗ് മാളുകളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ മുന്ന് ലക്ഷം പേര്‍ മാത്രമാണ് സൗദി സ്വദേശികള്‍. 12 ലക്ഷം വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നതാണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം. സൗദി തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ നാസിര്‍ അല്‍ഗഫീസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

സെപ്തംബര്‍ 22 മുതല്‍ അല്‍ ഖസീം പ്രവിശ്യയിലും തുടര്‍ന്ന് രാജ്യം മുഴുവനും നടപ്പാക്കാനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. മാളുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കുന്നവര്‍ ലേഡീസ് ഷോപ്പുകള്‍ക്ക് ബാധകമായ സൗകര്യങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കണമെന്നും, ഇത് ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.