സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് മൂന്നു മാസം സമയം നല്‍കും  

March 19, 2017, 7:28 pm
 സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് മൂന്നു മാസം സമയം നല്‍കും  
SAUDI
SAUDI
 സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് മൂന്നു മാസം സമയം നല്‍കും  

സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് മൂന്നു മാസം സമയം നല്‍കും  

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം ആവശ്യ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആവശ്യരേഖകളില്ലാതെ സൗദിയില്‍ കഴിയുന്നവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും മൂന്നു മാസം സമയം ലഭിക്കും.

മാര്‍ച്ച് 29 മുതല്‍ (റബജ്) റംസാന്‍ മാസം അവസാനം വരെയാണ് കാലയളവ്.

താമസരേഖ (ഇഖാമ) നിയമലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, തൊഴിലാളി ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തി (ഹുറൂബ്), ഹജ്ജ് ഉംറ തീര്‍ത്ഥാടനത്തിനെത്തി കാലാവധി കഴിഞ്ഞവര്‍, വിസ നമ്പറില്ലാത്തവര്‍, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് പൊതുമാപ്പ് കൊണ്ട് പ്രയോജനം ലഭിക്കുക. ഇവര്‍ക്ക് തടവ്, പിഴ തുടങ്ങിയ ശിക്ഷകളില്ലാതെ രാജ്യം വിടാന്‍ അനുവാദം ലംഘിക്കും.

നാട്ടിലേക്ക് പോകുന്നവരുടെ വിരലടയാളം രേഖപ്പെടുത്തും. പക്ഷെ രേഖകളുമായി തിരികെ വരുന്നതിന് ഇത് തടസ്സമാകില്ല. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകരില്ലാത്ത രാജ്യം എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് സൗദി സര്‍ക്കാര്‍ നടപടി.