സൗദിയില്‍ ചില്ലറവില്‍പനശാലകളിലും സ്വദേശിവല്‍ക്കരണം; അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം  

June 25, 2017, 4:14 pm
സൗദിയില്‍ ചില്ലറവില്‍പനശാലകളിലും സ്വദേശിവല്‍ക്കരണം; അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം  
SAUDI

റിയാദ്: പ്രവാസി തൊഴിലാളികളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് സൗദി അറേബ്യന്‍ ഭരണകൂടം സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. ചില്ലറവില്‍പനശാലകളായ 'ബഖാല'കളില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണം നടത്തുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബഖാലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ ഇരുപതിനായിരം സൗദികള്‍ക്ക് തൊഴില്‍ നല്‍കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

വരുന്ന നാല് വര്‍ഷങ്ങള്‍ക്കകം 171 ഇനം തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം നടത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ട്രാവല്‍, ടൂറിസം മേഖലയിലെ ഏജന്‍സികള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഭാഗികമായി സ്വദേശിവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. 33,000 സ്വദേശികള്‍ക്ക് 2018ഓടെ ഇതിലൂടെ തൊഴില്‍ നല്‍കാനാവുമെന്നാണ് തൊഴില്‍ മന്ത്രാലയം കണക്കുകൂട്ടുന്നത്.

ആരോഗ്യമേഖലയില്‍ 7,500 പൗരന്മാര്‍ക്ക് ജോലിക്കായുള്ള കരാറുകളില്‍ മന്ത്രാലയം ഒപ്പുവെച്ചിരുന്നു. 2020ഓടെ ആരോഗ്യമേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. റെന്റ് എ കാര്‍ മേഖലയിലും നൂറ് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും. 40 ശതമാനം സംവരണമാണിപ്പോള്‍ ആ മേഖലയില്‍ സ്വദേശികള്‍ക്കുള്ളത്. മൊബൈല്‍ കടകളിലെ സ്വദേശിവല്‍കരണത്തിലൂടെ എണ്ണായിരത്തിലധികം യുവതീയുവാക്കള്‍ക്ക് സൗദി ഭരണകൂടം ജോലി നല്‍കിയിരുന്നു.