മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി: മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ച് സൗദി രാജാവ്

June 21, 2017, 11:16 am


മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി: മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ച് സൗദി രാജാവ്
SAUDI
SAUDI


മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി: മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ച് സൗദി രാജാവ്

മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി: മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ച് സൗദി രാജാവ്

സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ് മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു. കിരീടാവകാശിയായി നേരത്തെ അവരോധിക്കപ്പെട്ടിരുന്ന 57കാരനായ മുഹമ്മദ് ബിന്‍ നൗഫില്‍നിന്ന് അധികാരങ്ങള്‍ എടുത്തു മാറ്റിയാണ് സല്‍മാന്‍ രാജാവ് സ്വന്തം മകനെ തല്‍സ്ഥാനത്തേക്ക് കൊണ്ടു വന്നത്. അല്‍-ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സൗദി അറേബ്യയിലെ വേരറുത്ത വ്യക്തിയായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നായിഫ്. കിരീടാവകാശ സ്ഥാനത്ത്‌നിന്ന് മാറ്റപ്പെട്ടതോടെ നായിഫിന് ഭരണത്തിലുള്ള എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ടു.

സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ്

സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍. കിരീടാവകാശികളുടെ ഗണത്തില്‍ രണ്ടാമനുമായിരുന്നു സല്‍മാന്‍. എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ ചെറുപ്പക്കാരനായ സല്‍മാന്‍ സൗദിയിലെ ഏറ്റവും അധികാരമുള്ള ആളുകളില്‍ ഒരാളായി മാറി. സൗദി അറേബ്യയുടെ ഭരണത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് പുതിയ കിരീടാവകാശിയുടെ പ്രഖ്യാപനം

പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരിക്കുന്ന ഭരണ മാറ്റത്തെ പ്രതീക്ഷയോടെയാണ് സൗജി ജനത നോക്കി കാണുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും 25 വയസ്സിന് താഴെയുള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, സൗദിയുടെ ഭരണം എപ്പോഴും കൈയാളുന്നത് വൃദ്ധരാണ്. ഈ സാഹചര്യത്തിലാണ് ചെറുപ്പക്കാരനായ മുഹമ്മദ് ബിന്‍ സല്‍മാനെ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കി കാണുന്നത്. അദ്ദേഹത്തിലൂടെ പരുങ്ങലിലായ സാമ്പത്തിക മേഖലയെ തിരികെ കൊണ്ടു വരാന്‍ സാധിക്കുമെന്നും രാജ്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നായിഫിനെക്കാള്‍ സൗദിയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ സ്വാധീനമുള്ളതും ജനപ്രീയനുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

മുഹമ്മദ് ബിന്‍ സല്‍മാനായിരിക്കും ഇനി സൗദിയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. സല്‍മാന്‍ രാജാവ് സൗദിയുടെ ഭരണതലപ്പത്ത് എത്തി രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് നിലവിലെ കിരീടാവകാശിയെ മാറ്റി തന്റെ മകനെ തല്‍സ്ഥാനത്തേക്ക് പ്രതിഷ്ടിക്കുന്നത്.

പുറത്താക്കപ്പെട്ട മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്