കുടുംബ വിസക്ക് അധിക ചാര്‍ജ് വേണ്ട, പകരം ഇഖാമ ഫീസ് വര്‍ധിപ്പിച്ചു; തൊഴിലാളികള്‍ക്ക് ബാധ്യതയായി സൗദി സര്‍ക്കാര്‍ തീരുമാനം 

March 13, 2017, 1:11 pm
കുടുംബ വിസക്ക് അധിക ചാര്‍ജ് വേണ്ട, പകരം ഇഖാമ ഫീസ് വര്‍ധിപ്പിച്ചു; തൊഴിലാളികള്‍ക്ക്  ബാധ്യതയായി സൗദി സര്‍ക്കാര്‍ തീരുമാനം 
SAUDI

ജിദ്ദ: സൗദിയില്‍ വിദേശികള്‍ക്കുളള താമസാനുമതിയായ ഇഖാമ ലഭിക്കാനുളള ഫീസ് വര്‍ധിപ്പിച്ചു. രണ്ടു ശതമാനമാണ ഇഖാമ ഫീസ് കൂട്ടിയത്. കുടുംബ വിസയിലെത്തുന്നവര്‍ക്ക് അധിക ഫീസ് ചുമത്താനുള്ള തീരുമാനം സൗദി പരമോന്നത സഭ പിന്‍വലിച്ചതിന് പുറകെയാണിത്.

സൗദിയിലെത്തുന്ന തൊഴിലാളികള്‍ക്ക് അധിക ബാധ്യതയാകുന്നതാണ് തീരുമാനം. ജൂലായ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സൗദി പരമോന്നത സഭയുടെ കൂടിയാലോചനാസമിതി അറിയിച്ചു. സൗദിയിലെ മുഴുവന്‍ വിദേശികളെയും ബാധിക്കുന്നതാണ് പുതിയ തീരുമാനം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇഖാമയുടെ കാലാവധി ഒരുവര്‍ഷമായി സൗദി നിജപ്പെടുത്തിയിരുന്നു.cമുന്‍പ് രണ്ടുവര്‍ഷമായിരുന്നു ഇഖാമ കാലാവധി. പുതിയ ഫീസ് പ്രകാരം ഇഖാമ ലഭിക്കാന്‍ 65000 രൂപ വരെ ഇന്ത്യക്കാര്‍ നല്‍കേണ്ടി വരും.

കുടുംബ വിസക്കുളള ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പ്രാവാസികള്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കുന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. വിസ നല്‍കുമ്പോള്‍ 100 സൗദി റിയാലും ജൂലായ് ഒന്നുമുതല്‍ 200 റിയാല്‍ വീതവും പിരിക്കാനായിരുന്നു തീരുമാനം. വര്‍ഷം തോറും 100 റിയാല്‍ തോറും വര്‍ധിപ്പിച്ച് 2020 ആകുമ്പോഴേക്കും ഒരംഗത്തില്‍ നിന്ന് 400 റിയാല്‍ പിരിച്ചെടുക്കാനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.