അല്‍ ഫലാഹ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബായില്‍; സുനില്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു

April 30, 2017, 12:52 pm


അല്‍ ഫലാഹ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബായില്‍;  സുനില്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു
UAE
UAE


അല്‍ ഫലാഹ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബായില്‍;  സുനില്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു

അല്‍ ഫലാഹ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബായില്‍; സുനില്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായില്‍ അല്‍ ഫലാഹ് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ബര്‍ ദുബൈ മങ്കുലില്‍ 15000 അടി ചതുരഷ്ര വിസ്തീര്‍ണ്ണത്തില്‍ ആധുനിക രീതിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനകര്‍മ്മം പ്രശസ്ത ബോളിവുഡ് താരം സുനില്‍ ഷെട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബോളിവുഡിലേയും മലയാളത്തിലെയും സിനിമാ താരനിരയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഗീത വിരുന്നും ഒരുക്കിയിരുന്നു.താരങ്ങളെ കാണാനും സംഗീത പരിപാടി ആസ്വദിക്കാനുമായി ആയിരങ്ങളാണ് മങ്കുലില്‍ തടിച്ച് കൂടിയത്.

ഹോട്ടല്‍ വ്യവസായ രംഗത്ത് സജീവമായ അല്‍ ഫലാഹ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ബി.ആര്‍ ഷെട്ടി,കര്‍ണാടക മന്ത്രി യു.ടി ഖാദര്‍,മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല,പത്മജ വേണുഗോപാല്‍, സുധീര്‍ കുമാര്‍ ഷെട്ടി,ഡോ:ആരതി കൃഷ്ണ,ഷംസുദ്ധീന്‍ നെല്ലറ,യഹ്യ തളങ്കര,എ.കെ ഫൈസല്‍,മുസ്തഫ എ.എ.കെ, ഹബീബ് റഹ്മാന്‍,അബ്ദുല്ല,സയ്യിദ്,ഇഖ്ബാല്‍, അബ്ദുല്‍ ഹമീദ്,ദുബായ് ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം യാക്കൂത്ത് തുടങ്ങിയവരും സിനിമാ താരങ്ങളായ ദേവന്‍,ഹരിശ്രീ അശോകന്‍, രാജീവ് പിള്ള,അബു സലീം,സനൂഷ,സനൂപ് തുടങ്ങിയവരും ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നിന്നും മുഹമ്മദ് റാഫി,ഐ.എം വിജയന്‍,ജോപോള്‍ അഞ്ചേരി,പ്രദീപ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ആദ്യ വില്‍പ്പന അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അല്‍ ഫലയില്‍ നിന്നും ഡോ:ബി.ആര്‍ ഷെട്ടി ഏറ്റുവാങ്ങി.അല്‍ഫലാഹ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ അബ്ദുല്ല സുബ്ബയ്യകട്ട,ഹനീഫ് ഗോള്‍ഡ് കിംഗ്,അഡ്വ: ജഹാംകീര്‍,സി.ഇ.ഒ ഫയാസ് കാപ്പില്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.കെ.എം അബ്ബാസ് സ്വാഗതവും അഷ്റഫ് കര്‍ള നന്ദിയും രേഖപ്പെടുത്തി.