ഷാര്‍ജയില്‍ പുതിയ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു

May 12, 2017, 11:42 am


ഷാര്‍ജയില്‍ പുതിയ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു
UAE
UAE


ഷാര്‍ജയില്‍ പുതിയ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു

ഷാര്‍ജയില്‍ പുതിയ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു

ഷാര്‍ജ: ഷാര്‍ജാ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഷാര്‍ജയിലെ ഏറ്റവും പുതിയ മെഡ് കെയര്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജാ ഉപ ഭരണാധികാരി ഷൈഖ് അബ്ദുളളാ ബിന്‍ സാലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സന്നിഹിതനായിരുന്നു. ഷാര്‍ജാ കിംഗ് ഫൈസല്‍ സ്ട്രീറ്റില്‍ അല്‍ ഖാസിമിയ പ്രദേശത്താണ് പുതിയ മെഡ് കെയര്‍ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്.

മെഡ് കെയര്‍ ആശുപത്രികളെക്കുറിച്ചും അനുബന്ധ മെഡിക്കല്‍ സെന്ററുകളുടെയും പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. എന്നും ആതുരസേവനരംഗത്ത് പുതിയൊരു സ്ഥാനം കൈയ്യെത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രാന്‍ഡാണ് മെഡ് കെയറെന്ന് ആതുര സേവനരംഗത്തെ ആഗോള ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

രോഗികള്‍ക്ക് വീട്ടിലിരുന്നും ഡോക്ടറുടെ പരിചരണവും ശ്രദ്ധയും ലഭ്യമാകുന്ന പ്രത്യേക സംവിധാനവും ഷാര്‍ജ മെഡ് കെയര്‍ ആശുപത്രി ഉറപ്പു നല്‍കുന്നു. ' എസ്ത്തിഷറാത്തി' (eSTISHARATI) എന്ന് പേരിട്ട ഈ ടെലി മെഡിസിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗികള്‍ക്ക് ഫോളോ അപ്പ് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുകയാണ് ആശുപത്രി ചെയ്യുന്നത്.

ഷാര്‍ജയിലെ ആരോഗ്യമേഖലയിലെ ഉന്നമനത്തിനായി ഷൈഖ് സുല്‍ത്താന്‍ അര്‍പ്പിച്ച സംഭാവനകളെ മാനിച്ചുകൊണ്ട് മെഡ് കെയര്‍ ആശുപത്രിയുടെ പ്രത്യേക ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. ഓട്ട് പേഷ്യന്റ്, ഡേ കെയര്‍, ഇന്‍ പേഷ്യന്റ് വിഭാഗങ്ങളില്‍ വിപുലമായ സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഷാര്‍ജാ മെഡ് കെയര്‍ ആശുപത്രിയില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും സേവനനിരതമാണ്. 20 വ്യത്യസ്ത സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുമുളള വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യവും മെഡ് കെയറിന്റെ സവിശേഷതയാണ്. നഴ്‌സസ്, തെറാപ്പിസ്റ്റ്‌സ്, ടെക്‌നോളജിസ്റ്റ്‌സ് തുടങ്ങിയ വിഭാഗങ്ങളിലും വിദഗ്ധ നിര തന്നെ ആശുപത്രിയിലുണ്ട്. ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഇന്റേര്‍ണല്‍ മെഡിസിന്‍, ന്യൂറോളജി, യുറോളജി, ഒബ്‌സ്റ്ററിക്‌സ് & ഗൈനക്കോളജി, ഇ.എന്‍.ടി, ഡെന്റല്‍, ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, നിയോനാറ്റോളജി, കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപെഡിക്‌സ്, ഓഫ്താല്‍മോളജി തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു.

ഷാര്‍ജാ സീ പോര്‍ട്‌സ് & ക്‌സ്റ്റംസ് പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ ഷൈഖ് ഖാലിദ് ബിന്‍ അബ്ദുളളാ അല്‍ ഖാസിമി, ഷാര്‍ജാ റൂളേര്‍സ് ഓഫീസ് ചെയര്‍മാനും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേര്‍സ് ആന്റ് എന്‍ഡോവ്‌മെന്റ്‌സ് ഷാര്‍ജാ ഡയറക്ടറുമായ ഷൈഖ് സാലേം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അ്ല്‍ ഖാസിമി, ഷാര്‍ജാ ഇകണോമിക് ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുളള ബിന്‍ ഹദ്ദ അല്‍ സുവൈദി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംങ് സൂരി, ഷാര്‍ജാ ചേംബര്‍ ഓഫ് കോമേര്‍സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ബുത്തി അല്‍ ഹജ്രി, യുഎഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് & പ്രിവെന്‍ഷന്‍ പബ്ലിക്ക് ഹെല്‍ത്ത് പോളിസി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ ഹുസൈന്‍ അല്‍ അമിരി. തുടങ്ങി നിരവധി ഉദ്യോഗസ്ഥ പ്രമുഖരും ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കൈടുത്തു.