ആദ്യ പുസ്തകവുമായെത്തി മനം കവര്‍ന്ന് ആത്മജ; ഷാര്‍ജ വായനോത്സവത്തില്‍ താരമായി മലയാളി പെണ്‍കുട്ടി

April 24, 2017, 11:17 am


ആദ്യ പുസ്തകവുമായെത്തി മനം കവര്‍ന്ന് ആത്മജ;  ഷാര്‍ജ വായനോത്സവത്തില്‍ താരമായി മലയാളി പെണ്‍കുട്ടി
UAE
UAE


ആദ്യ പുസ്തകവുമായെത്തി മനം കവര്‍ന്ന് ആത്മജ;  ഷാര്‍ജ വായനോത്സവത്തില്‍ താരമായി മലയാളി പെണ്‍കുട്ടി

ആദ്യ പുസ്തകവുമായെത്തി മനം കവര്‍ന്ന് ആത്മജ; ഷാര്‍ജ വായനോത്സവത്തില്‍ താരമായി മലയാളി പെണ്‍കുട്ടി

ഷാര്‍ജ: ഷാര്‍ജാ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ താരമായി മലയാളി പെണ്‍കുട്ടി. ദുബൈ ജെംസ് മില്ലേനിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആത്മജ കാവ്യ ബിജോയാണ് തന്റെ ആദ്യ പുസ്തകവുമായെത്തി മേളയുടെ ശ്രദ്ധ കവര്‍ന്നത്. ഷാര്‍ജ ബുക്ക് അതോറിറ്റിയും ഡിസി ബുക്‌സും സംയുക്തമായി 15ന് വയസിന് താഴെയുള്ള പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്രിയേറ്റീവ്‌സ് കിഡ്‌സ് കഫെയില്‍ ഷാര്‍ജ മില്ലെനിയം സ്‌കൂളില്‍ ഒന്‍പതാം തരം വിദ്യാര്‍ഥിനിയായ ആത്മജ തന്റെ കവിതാ സമാഹാരമായ ഫ്‌ലോവിങ് വിത് ദ് റിവര്‍ ആസ്പദമാക്കി വിദ്യാര്‍ഥിനികളുമായി സംവദിച്ചു.

സ്വന്തം ഇംഗ്ലീഷ് കവിതാ സമാഹാരം പുറത്തിറക്കിയ ആത്മജക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് മേളയിലെത്തിയവര്‍ നല്‍കിയത്. യു എ ഇയിലെ നൂറിലേറെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ രചന സിദ്ധികള്‍ പരിശോധിച്ച ശേഷം ഷാര്‍ജ ബുക്ക് അതോറിറ്റി വായനാ മേളയിലെ കിഡ്‌സ് കഫേയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 30 കവിതകള്‍ അടങ്ങിയതാണ് ഫ്‌ലോയിങ് വിത് റിവര്‍ എന്ന ആത്മജയുടെ ആദ്യ പുസ്തകം. കട്ടപ്പന സ്വദേശികളായ ബിജോ ജോര്‍ജിന്റെയും കവിതയുടെയും മകളാണ് ആത്മജ. കവിതകള്‍ മാത്രമല്ല കഥകളും ആത്മജ എഴുതാറുണ്ട്.

മറ്റൊരു കവിതാ സമാഹാരത്തിന്റെ അണിയറയിലാണ് ആത്മജയിപ്പോള്‍. ചെറുപ്പത്തിലേ വായനയിലും കവിതാ രചനയിലും തത്പരയായ ആത്മജ, വായനോത്സവത്തിലെ അവസരം തനിക്ക് ഏറെ പ്രചോദനം നല്‍കുന്നതായി പറഞ്ഞു. വായനയാണ് നന്നായി എഴുതാനുള്ള ഏക പോംവഴി. കിട്ടുന്നതെന്തും വായിക്കുമായിരുന്നു എന്നതാണ് തനിക്ക് എഴുത്തില്‍ കരുത്ത് പകര്‍ന്നതെന്നും ആത്മജ വ്യക്തമാക്കുന്നു.

കുട്ടികളെ എഴുത്ത്, ചിത്ര രചന, പ്രസംഗം തുടങ്ങിയ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുക കൂടിയാണ് ഇത്തരം പ്രതിഭകളെ കണ്ടെത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജാ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച ഒഴിച്ച് മറ്റെല്ലാ ദിവസവും രാവിലെ 11നാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്രിയേറ്റീവ്‌സ് കിഡ്‌സ് കഫെ മേളയില്‍ നടക്കുന്നത്.