വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകാന്‍ ദുബായ്; രണ്ട് അത്ഭുത ദ്വീപുകള്‍ കൂടി നിര്‍മ്മിക്കാന്‍ പുതിയ പദ്ധതി  

May 15, 2017, 2:41 pm
വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകാന്‍ ദുബായ്; രണ്ട് അത്ഭുത ദ്വീപുകള്‍ കൂടി നിര്‍മ്മിക്കാന്‍ പുതിയ പദ്ധതി  
UAE

ദുബായ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ് ദ്വീപുകള്‍ നിര്‍മ്മിക്കുന്നു.ദുബായിലെ സ്വപ്ന നിര്‍മ്മിതികള്‍ ഏറെയുളള ജൂമൈറാ പ്രദേശത്താണ് പുതിയ രണ്ട് ദ്വീപുകള്‍ കൂടി നിര്‍മ്മിക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാന്‍ പുതിയ ദ്വീപുകളുടെ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് കമ്പനിയായ ദുബായ് ഹോള്‍ഡിങ്ങിന്റെ ഓഫീസ് സന്ദര്‍ശനത്തിനിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതിക്ക് തുടക്കമിട്ടത്.

പദ്ധതിയുടെ മാതൃക 
പദ്ധതിയുടെ മാതൃക 

പദ്ധതിയുടെ മാതൃക 
പദ്ധതിയുടെ മാതൃക 

മര്‍സ, അല്‍ അറബ് എന്ന പേരിലുള്ള ദ്വീപുകള്‍ മദീനത് ജുമൈറയോടും ബുര്‍ജ് അല്‍ അറബിനോടും ചേര്‍ന്നാണ് യാഥാര്‍ഥ്യമാവുക. 630 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തിയാകും. 40 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന സംരംഭം 2.2 കിലോമീറ്റര്‍ നീളത്തില്‍ ബീച്ചിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുക. ഒരു ദ്വീപ് വിനോദത്തിനും കുടുംബ വിനോദസഞ്ചാരത്തിനുമാണെങ്കില്‍ രണ്ടാമത്തേത് ആഡംബര ദ്വീപായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.