മാതൃഭാഷകളില്‍ ഒരു ഇ കൊമേഴ്‌സ് സൈറ്റ്; ദുബായില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് തിളങ്ങി മലയാളി സംരംഭകന്‍  

May 15, 2017, 3:35 pm
മാതൃഭാഷകളില്‍ ഒരു ഇ കൊമേഴ്‌സ് സൈറ്റ്; ദുബായില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് തിളങ്ങി മലയാളി സംരംഭകന്‍  
UAE

ദുബായ്: ഇ കോമേഴ്സിന്റെ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ് ദുബൈയില്‍ ഒരു മലയാളി സംരംഭകന്‍. കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി സഹീറാണ് ഓപ്പണ്‍കാര്‍ട്ട്കോം uae.openkart.com എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ നിരയില്‍ വ്യത്യസ്തമായ ഇടം നേടുന്നത്.

അഞ്ച് ഭാഷകളില്‍ ഇ കോമേഴ്സ് പോര്‍ട്ടല്‍ ഒരുക്കിയെന്നതാണ് ഓപ്പണ്‍ കാര്‍ട്ടിന്റെ സവിശേഷത. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉര്‍ദു, മലയാളം എന്നീ 5 ഭാഷകളിലാണ് കെ പി സഹീറിന്റെ ഓപ്പണ്‍ കാര്‍ട്ട് വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. യുഎഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സംരംഭം മുന്നേറുകയാണ്.ഓപ്പണ്‍കാര്‍ട്ട്കോം
ഓപ്പണ്‍കാര്‍ട്ട്കോം

സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ അവരുടെ മാതൃഭാഷയില്‍ ഇ കൊമേഴ്സിനെ പരിചയപ്പെടുത്തി ഈ രംഗത്തെ ജനകീയമാക്കുകയാണ് തന്റെ ദൗത്യമെന്ന് സഹീര്‍ പറയുന്നു. ഇതിനായി നൂതനവും ലളിതവുമായ ആശയങ്ങളാണ് പ്രയോഗവല്‍ക്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹീര്‍ ഈ രംഗത്ത് അവതരിപ്പിച്ച മറ്റൊരു ആശയമാണ് 'ഷോപ്പ് ഐഡി' . ഇതിലൂടെ മുതല്‍ മുടക്കില്ലാതെ ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഇ കൊമേഴ്സ് വിപണനത്തില്‍ പങ്കാളിയാകാന്‍ സാധിക്കും. 2020 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റും ഇന്ത്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇ-കൊമേഴ്സ് സംരംഭത്തിന് തുടക്കമിടുകയും അതിനെ വിപുലീകരിക്കുകയും ചെയ്യണമെന്ന വലിയ ലക്ഷ്യം നിറവേറ്റാനുളള തയ്യാറെടുപ്പിലാണ് സഹീര്‍. ദുബൈയിലെ മൊത്തവ്യാപാരികളെ ഇ-കൊമേഴ്സിലൂടെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് ജുംലാത് ഡോട്കോം എന്ന പ്ലാറ്റ്ഫോമിലൂടെ ശ്രമിച്ചുവരികയാണ്.