ഹോട്ടല്‍ രംഗത്ത് 97.5 കോടി ദിര്‍ഹത്തിന്റെ നിക്ഷേപവുമായി ഫോളോറാ ഗ്രൂപ്പ്; കേരളത്തിലും ഗള്‍ഫിലുമായി വന്‍ പദ്ധതികള്‍ 

April 27, 2017, 3:46 pm
ഹോട്ടല്‍ രംഗത്ത് 97.5 കോടി ദിര്‍ഹത്തിന്റെ നിക്ഷേപവുമായി ഫോളോറാ ഗ്രൂപ്പ്; കേരളത്തിലും ഗള്‍ഫിലുമായി വന്‍ പദ്ധതികള്‍ 
UAE

ദുബായ്: ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളോറാ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ഹോട്ടല്‍ രംഗത്ത് വന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. 97.5 കോടി ദിര്‍ഹത്തിന്റെ നിക്ഷേപവുമായി ഗള്‍ഫിലും കേരളത്തിലുമായി പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് ഫ്‌ളോറാ ഗ്രൂപ്പ് അധികൃതര്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മദ്യ വിമുക്തമായ ഹോട്ടല്‍ സംരംഭങ്ങളാണ് ഫ്‌ളോറാ ഗ്രൂപ്പിന്റെ പ്രത്യേകത. മദ്യത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തിയുള്ള ഹോട്ടല്‍ പദ്ധതിക്ക് സമൂഹത്തിന്റെ എല്ലാ കോണില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിട്ടുളളതെന്ന് ഫോളോറാ ഗ്രൂപ്പ് മാനേജ്‌മെന്റ് അറിയിച്ചു. കുടുംബവുമൊത്ത് ഹോട്ടലില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ നോണ്‍ ആല്‍കഹോളിക്ക് ഹോട്ടലുകളെയാണ് തെരഞ്ഞെടുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും വിനോദ സഞ്ചാരികള്‍ ഇത്തരം ഹോട്ടലുകളെ തെരഞ്ഞെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഫോളോറാ ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു.

യു.എഇയിലും ഇന്ത്യയിലുമായി പുതുതായി ആറ് ഹോട്ടലുകള്‍ പണിതു വരുന്നതായി ചെയര്‍മാന്‍ വി.എ.ഹസന്‍ ഹാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നിന് സമീപത്തെ ഹോട്ടല്‍ ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകും. ദുബൈ മാളിന് സമീപവും ദേര ഐലന്‍ഡിലും വെലാ ഫ്‌ലോറ എന്ന പേരില്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കേരളത്തില്‍ രണ്ട് ഹോട്ടലുകളാകും നിര്‍മിക്കുക. എല്ലാം 2020 ന് മുമ്പ് ഉദ്ഘാടനം ചെയ്യും. നിലവില്‍ 11 ഹോട്ടലുകളാണ് ഗ്രൂപ്പിന് കീഴിലുളളത്. ഫ്‌ലോറ ഗ്രൂപ്പിന്റെ പുതിയ ലോഗോയുടെ പ്രകാശനം ചടങ്ങില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. എം.എ മുഹമ്മദ്, ആസിഫ് മുഹമ്മദ്, സിഒഒ മുഹമ്മദ് റാഫി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.