ഇന്ത്യക്ക് വിട, ഇമാന്റെ തുടര്‍ ചികിത്സ ഇനി അബുദാബിയില്‍

May 5, 2017, 10:53 am
ഇന്ത്യക്ക് വിട, ഇമാന്റെ തുടര്‍ ചികിത്സ ഇനി അബുദാബിയില്‍
UAE
UAE
ഇന്ത്യക്ക് വിട, ഇമാന്റെ തുടര്‍ ചികിത്സ ഇനി അബുദാബിയില്‍

ഇന്ത്യക്ക് വിട, ഇമാന്റെ തുടര്‍ ചികിത്സ ഇനി അബുദാബിയില്‍

അബുദബി: തടി കുറയ്ക്കാനുളള തുടര്‍ ചികിത്സയ്ക്കായി ഇമാന്‍ അഹമദിനെ അബുദബി ബുര്‍ജീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍നിന്ന് ഈജിപ്ത് എയര്‍ കാര്‍ഗോ വിമാനത്തിലാണ് ഇമാനെ അബുദാബിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ഇമാനെ വഹിച്ചുളള പ്രത്യേക വിമാനം അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിലെത്തിയത്.

മുംബൈ ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വൈകുന്നേരം 6.10നാണ് ഈജിപ്ത് എയര്‍ കാര്‍ഗോ പുറപ്പെട്ടത്. വിദഗ്ധ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇമാനെ അനുഗമിച്ചു. ഡോക്ടര്‍മാര്‍, ഏവിയേഷന്‍ മെഡിസിന്‍ ഡോക്ടര്‍, സീനിയര്‍ ഫ്‌ലൈറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് വൈദ്യശാസ്ത്ര വിദഗ്ധരാണ് വിമാനത്തില്‍ ഇമാന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നത്.

ഇമാനെ പ്രവേശിപ്പിക്കുന്നതിനോടനുബന്ധിച്ച് ബുര്‍ജീല്‍ ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രവേശന കവാടത്തില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക സംവിധാനങ്ങളും ഒരുക്കി. അടിയന്തര വാര്‍ഡിലും സമീപങ്ങളിലുമായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. ബുര്‍ജീല്‍ ആശുപത്രിയിലെ 528ാം നമ്പര്‍ മുറിയിലാണ് ഇമാന്റെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. 500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇമാന്റ തൂക്കം കുറക്കാന്‍ മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ബാരിയാട്രിക് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ചികിത്സ പരാജയപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയ സഹോദരി ഷൈമ സെലിം ഇമാനിനെ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, ശസ്ത്രക്രിയയും ചികിത്സയും വിജയകരമായിരുന്നുവെന്നും ആശുപത്രി വിടുമ്പോള്‍ 176ഓളം കിലോ ഭാരം മാത്രമേ ഇമാനിന് ഉള്ളൂവെന്നും സെയ്ഫി ആശുപത്രിയിലെ ഡോ. മുഫസ്സല്‍ ലക്ഡവാല വ്യക്തമാക്കിയിരുന്നു. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ സ്വദേശിനിയായ ഇമാനെ ഫെബ്രുവരി പത്തിനാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാര്‍ച്ച് പത്തിനായിരുന്നു ശസ്ത്രക്രിയ. ക്രെയിന്‍ ഉപയോഗിച്ചായിരുന്നു ഇവരെ അലക്‌സാന്‍ഡ്രിയയിലെ താമസ സ്ഥലത്ത്? നിന്ന് താഴെയിറക്കിയിരുന്നത്.