100 കോടി ദിര്‍ഹം മുതല്‍ മുടക്ക്, 23 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം; മരുഭൂമിയിലെ വിസ്മയമാവാന്‍ ലുലുവിന്റെ സിലിക്കോണ്‍ മാള്‍  

April 21, 2017, 12:14 am
100 കോടി ദിര്‍ഹം മുതല്‍ മുടക്ക്, 23 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം; മരുഭൂമിയിലെ വിസ്മയമാവാന്‍ ലുലുവിന്റെ സിലിക്കോണ്‍ മാള്‍   
UAE

ദുബായ്: മരുഭൂമിയിലെ വിസ്മയമാകാന്‍ ലുലുവിന്റെ സിലിക്കണ്‍മാള്‍ ഒരുങ്ങുന്നു. ദുബൈയിലെ സിലിക്കോണ്‍ ഓയാസിസില്‍ 100 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് ലുലു ഗ്രൂപ്പിന്റെ സിലിക്കണ്‍ അവന്യൂസ് മെഗാമാള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

23 ലക്ഷം ചതുരശ്ര അടിയിയാണ് മാളിന്റെ വിസ്തീര്‍ണം. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മാള്‍ ലുലു ഗ്രൂപ്പിന്റെ യുഎഇയിലെ ബൃഹത്തായ പദ്ധതിയായി മാറും. രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉള്‍പ്പെടെ 300ലേറെ ഷോറൂമുകള്‍ മാളിലുണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപാര്‍ട്‌മെന്റ് സ്റ്റോറുകള്‍ക്കു പുറമെയാണിത്. കുടുംബമായി എത്തുന്നവരുടെ ഉല്ലാസത്തിനായി 70,000 ചതുരശ്ര അടിയില്‍ പ്രത്യേക മേഖലയൊരുക്കും. 50ലേറെ ഭക്ഷണശാലകളും ഉല്ലാസകേന്ദ്രങ്ങളും മാളില്‍ സജ്ജമാക്കും.

ദുബായ് സിലിക്കണ്‍ ഒയാസിസ് അതോറിറ്റി (ഡിഎസ്ഒഎ) ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ശിലാസ്ഥാപനം നടത്തി. ഡിഎസ്ഒഎ വൈസ് ചെയര്‍മാനും സിഇഒയുമായ ഡോ.മുഹമ്മദ് അല്‍ സറൂനി, ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2020 ദുബായ് എക്‌സ്‌പോയ്ക്കു മുന്‍പായി 30 മാസംകൊണ്ട് മെഗാമാള്‍ പൂര്‍ത്തിയാക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. വേറിട്ട ഷോപ്പിങ് അനുഭവമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ സിലിക്കോണ്‍ മാളിലുണ്ടാവും. രണ്ടു നിലകളിലായി 3000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ദുബായ് എക്‌സ്‌പോ വേദിക്കും അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും അടുത്താണ് സിലിക്കണ്‍ മാള്‍ എന്നതും പ്രത്യേകതയാണ്.