ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

May 5, 2017, 10:53 am

ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
UAE
UAE

ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

ദുബായ്: മെയ് ദിനത്തില്‍ ദുബായിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഹോട്പാക് എംഡി പി.ബി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഫലാഹ് ഗ്രൂപ് സിഇഒ മുഹമ്മദ് ഫയാസ് മുഖ്യാതിഥി ആയിരുന്നു. ഫൈസല്‍ ബിന്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. റോയ് റാഫേല്‍, ശ്രീജിത്ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

നാട്ടിലേയ്ക്ക് പോകുന്ന ഫൈസല്‍ ബിന്‍ അഹ്മദിനും പത്‌നി രഹ്ന ഫൈസലിനും തൊഴില്‍ മാറിയ മിറാജിനും യാത്രയയപ്പ് നല്‍കി. മജീഷ്യന്‍ ചാര്‍ളിയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ്, ചിക്കിങ്, ക്ലിക്കോണ്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.