ഈ സ്‌നാപ്പ്ചാറ്റ് അപ്‌ഡേറ്റ് വില്ലനാണ്, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

June 22, 2017, 4:59 pm


ഈ സ്‌നാപ്പ്ചാറ്റ് അപ്‌ഡേറ്റ് വില്ലനാണ്, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ
UAE
UAE


ഈ സ്‌നാപ്പ്ചാറ്റ് അപ്‌ഡേറ്റ് വില്ലനാണ്, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

ഈ സ്‌നാപ്പ്ചാറ്റ് അപ്‌ഡേറ്റ് വില്ലനാണ്, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

സ്‌നാപ്പ്ചാറ്റ് ആപ്പിന്റെ ഏറ്റവും പുതിയ് സ്‌നാപ്പ് മാപ്പ് അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ടെലികോം റെഗുലേറ്ററി അഥോറിറ്റി. ഉപയോക്താക്കള്‍ അറിയാതെ തന്നെ അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന അപ്‌ഡേറ്റാണിതെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ടെലികോം അഥോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. പൗരന്മാരുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണിതെന്നും അതിനാല്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ഈ അപ്‌ഡേറ്റ് ആപ്പില്‍ തന്നെ ഡിസേബിള്‍ ചെയ്യണമെന്നും ടിആര്‍എ ആവശ്യപ്പെടുന്നു.

സ്‌നാപ്പ്ചാറ്റ് ഉപയോഗിക്കുന്ന ആളുകള്‍ എവിടെയൊക്കെയെന്ന് ഈ അപ്‌ഡേറ്റിലൂടെ കാണാന്‍ സാധിക്കും. ഇതൊഴിവാക്കാനായി ആപ്പ് സെറ്റിംഗ്‌സില്‍ ഗോസ്റ്റ് മോഡ് മീ ഒണ്‍ലി ആക്കണമെന്ന് ടിആര്‍എ നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെ ചെയ്താല്‍ പിന്നെ സ്‌നാപ്പ് മാപ്പില്‍ ഉപയോക്താവിന്റെ ലൊക്കേഷന്‍ കാണിക്കില്ല. ഇത് വിശദീകരിച്ചു കൊണ്ട് ടിആര്‍എ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു അറബിക് വീഡിയോ സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോസും വീഡിയോസും പരസ്പരം കൈമാറാനും ചാറ്റ് ചെയ്യാനും സാധിക്കുന്ന ആപ്പാണ് സ്‌നാപ്പ്ചാറ്റ്. ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം വാട്ട്്‌സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ തരംഗമാക്കുന്ന പല അപ്‌ഡേറ്റുകളും ആദ്യം സംഭവിക്കുന്നത് സ്‌നാപ്പ് ചാറ്റിലാണ്. ഫെയ്‌സ്ബുക്കിന്റെ പല ഫീച്ചറുകളും സ്‌നാപ്പ്ചാറ്റില്‍നിന്ന് അടിച്ചുമാറ്റുകയും വിവാദമാകുകയും ചെയ്തിട്ടുണ്ട്.