‘ചന്തയില്‍ മത്സ്യം വില്‍ക്കുന്നവരുടെ ബഹളം പോലെയാണ് ടിവി ചര്‍ച്ചകള്‍, അവതാരകര്‍ അര്‍ണബ് ഗോസ്വാമിയാകാന്‍ ശ്രമിക്കുന്നു’; വിമര്‍ശനവുമായി സായ്നാഥ് 

May 21, 2017, 11:57 am
‘ചന്തയില്‍ മത്സ്യം വില്‍ക്കുന്നവരുടെ ബഹളം പോലെയാണ് ടിവി ചര്‍ച്ചകള്‍, അവതാരകര്‍ അര്‍ണബ് ഗോസ്വാമിയാകാന്‍ ശ്രമിക്കുന്നു’; വിമര്‍ശനവുമായി സായ്നാഥ് 
UAE
UAE
‘ചന്തയില്‍ മത്സ്യം വില്‍ക്കുന്നവരുടെ ബഹളം പോലെയാണ് ടിവി ചര്‍ച്ചകള്‍, അവതാരകര്‍ അര്‍ണബ് ഗോസ്വാമിയാകാന്‍ ശ്രമിക്കുന്നു’; വിമര്‍ശനവുമായി സായ്നാഥ് 

‘ചന്തയില്‍ മത്സ്യം വില്‍ക്കുന്നവരുടെ ബഹളം പോലെയാണ് ടിവി ചര്‍ച്ചകള്‍, അവതാരകര്‍ അര്‍ണബ് ഗോസ്വാമിയാകാന്‍ ശ്രമിക്കുന്നു’; വിമര്‍ശനവുമായി സായ്നാഥ് 

ദുബായ്: സഹനത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന് ബഹളമയമായ ടെലിവിഷന്‍ ചര്‍ച്ചകളെ ജനം കൈയ്യൊഴിഞ്ഞു തുടങ്ങിയെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. മിക്ക ടിവി അവതാരകരും മറ്റൊരു അര്‍ണബ് ഗോസാമിയാകാനാണ് ശ്രമിക്കുന്നത്. ചന്തയില്‍ മല്‍സ്യം വില്‍ക്കുന്നവരുടെ ബഹളംപോലെയാണ് പല ടിവി അവതാരകരുടെയും ചാനല്‍ ചര്‍ച്ചകള്‍.

അര്‍ണബ് ഗോസാമിയടക്കമുളള ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആദ്യമൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താനാവുമെന്ന് കരുതുമെങ്കിലും അത് ദീര്‍ഘകാലത്തേക്ക് ജനം സഹിക്കില്ല. ഒടുവില്‍ ഫോക്‌സ് ന്യൂസില്‍ നിന്നും പുറത്താക്കപ്പെട്ട ബില്‍ ഒ റെയ്‌ലിയാണ് ഇത്തരം അവതാരകരുടെയെല്ലാം വാര്‍പ്പു മാതൃകയെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ ടി എന്‍ ഗോപകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു പി സായിനാഥ്.

ദലിതന് ഇന്ത്യയില്‍ രാഷ്ട്രപതിവരെ ആവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, മാധ്യമരംഗത്ത് എത്ര ദലിത് ജേണലിസ്റ്റുകളുണ്ടെന്ന് അദ്ദേഹം ചോദിച്ചു. കോര്‍പറേറ്റ് കമ്പനികളില്‍ നിശ്ചിതശതമാനം ഓഹരി സ്വന്തമാക്കി പ്രവര്‍ത്തിച്ചതാണ് മാധ്യമ സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് നയിച്ചത്. മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ കാരണമായതും ഇതാണ്. മാധ്യമപ്രവര്‍ത്തകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ തുടങ്ങിയതാണ് പെയ്ഡ് ന്യൂസുകള്‍ക്ക് വഴി വെച്ചത്. രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും വിശ്വാസ്യത കൈമോശം വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ ആരെ ജയിപ്പിക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളും കുത്തക മാധ്യമങ്ങളും കോടികളുടെ കരാറൊപ്പിട്ട് തിരുമാനിക്കുന്ന രീതിയാണ് ഇന്ത്യയിലടക്കം നടക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുന്ന മാധ്യമ സ്ഥാപനങ്ങളെ നിലക്കുനിര്‍ത്താന്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം ശബ്ദമുയര്‍ത്തേണ്ടത്. മുഖ്യധാരാമാധ്യമങ്ങള്‍ ഔദ്യോഗികമായി വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുമ്പോള്‍ ശക്തിയാര്‍ജ്ജിക്കുന്നതെങ്കിലും സാമൂഹ്യമാധ്യങ്ങള്‍ അനൗദ്യോഗികമായി എന്തും പ്രചരിപ്പിക്കുന്ന ഇടമായി മാറിയെന്ന വ്യത്യാസം മാത്രമാണ് നിലനില്‍ക്കുന്നതെന്നും സായ്‌നാഥ് അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യവും, കുടിവെളളപ്രശ്‌നവും, ആദിവാസി, ദളിത് വിഷയങ്ങളും മാധ്യമങ്ങള്‍ക്ക് ചെലവാകാത്ത ബീറ്റുകളാണ് ഇന്നുമെന്നും അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റി വാര്‍ത്തകളും കുറ്റകൃത്യങ്ങളുടെ പകര്‍ത്തിയെഴുത്തുമാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെല്ലാം അംബാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരാകുന്ന കാലം വിദൂരമല്ല. മാധ്യമലോകത്ത് കുത്തകകള്‍ ഈ രീതിയില്‍ അപകടകരമാം വിധമാണ് ഇടപെടല്‍ നടത്തുന്നതെന്നും സായ്‌നാഥ് വ്യക്തമാക്കി. തനിക്ക് ലഭിച്ച അവാര്‍ഡ് തുക ഇന്ത്യന്‍ ഗ്രാമങ്ങളെ മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന പാരി എന്ന പോര്‍ട്ടലിനായി ചെലവഴിക്കുമെന്ന് പി സായ്നാഥ് ദുബായില്‍ പറഞ്ഞു.