വൈദ്യുതി നിലച്ചു; ദുബായ് മാള്‍ ഇരുട്ടിലായത് രണ്ട് മണിക്കൂര്‍; സ്മാര്‍ട് ഫോണ്‍ വെളിച്ചത്തില്‍ സന്ദര്‍ശകര്‍  

April 25, 2017, 12:46 am
വൈദ്യുതി നിലച്ചു; ദുബായ് മാള്‍ ഇരുട്ടിലായത് രണ്ട് മണിക്കൂര്‍; സ്മാര്‍ട് ഫോണ്‍ വെളിച്ചത്തില്‍ സന്ദര്‍ശകര്‍  
UAE

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ വ്യാപാരകേന്ദ്രങ്ങളിലൊന്നായ ദുബായ് മാള്‍ വൈദ്യുതി നിലച്ചതിനേത്തുടര്‍ന്ന് ഇരുട്ടിലായി. തിങ്കളാഴ്ച്ച വൈകിട്ട് ഏഴേ കാലോടെയാണ് മാളില്‍ കറന്റ് പോയത്. ആയിരക്കണക്കിനാളുകളാണ് ഈ സമയത്ത് മാളിലുണ്ടായിരുന്നത്.

മാളിന്റെ പ്രവര്‍ത്തനം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. കറന്റ് പോയതോടെ ഔട്‌ലെറ്റുകളും റസ്‌റ്റോറന്റുകളും തിയേറ്ററും പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് മാളില്‍ നിന്നത്. സന്ദര്‍ശകര്‍ പരിഭ്രമിക്കാതിരുന്നത് അപകടങ്ങളുണ്ടാക്കിയില്ല.

വൈദ്യുതി നിലച്ചതിനേത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ദുബായ് ജല-വൈദ്യുതി വിഭാഗവും മാള്‍ അധികൃതരും പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി പുനസ്ഥാപിച്ചു. സന്ദര്‍ശകര്‍ക്ക് അസൗകര്യം നേരിടേണ്ടി വന്നതില്‍ മാള്‍ അധികൃതര്‍ ഖേദം രേഖപ്പെടുത്തി. സന്ദര്‍ശകരുടെ ക്ഷമയെ വിലമതിക്കുന്നതായും അറിയിച്ചു.