‘സിനിമയിലുളളത് എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള പ്രയാണവും ജീവിതവും’; ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’നെക്കുറിച്ച് സച്ചിന്‍  

May 15, 2017, 3:12 pm
‘സിനിമയിലുളളത് എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള പ്രയാണവും ജീവിതവും’; ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’നെക്കുറിച്ച് സച്ചിന്‍  
UAE
UAE
‘സിനിമയിലുളളത് എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള പ്രയാണവും ജീവിതവും’; ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’നെക്കുറിച്ച് സച്ചിന്‍  

‘സിനിമയിലുളളത് എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള പ്രയാണവും ജീവിതവും’; ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’നെക്കുറിച്ച് സച്ചിന്‍  

ദുബായ്: 'സച്ചിന്‍-എ ബില്യണ്‍ ഡ്രീംസ്' തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള പ്രയാണവും ജീവിതവുമാണ് പറയുന്നതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രീസിനു പുറത്തുളള തന്റെ ജീവിതത്തെയും കുടുംബത്തെയും പരിചയപ്പെടുത്തുന്നതാവും 'സച്ചിന്‍-എ ബില്യണ്‍ ഡ്രീംസ്' എന്ന ചിത്രമെന്ന് ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി കളിക്കുക, ലോകകപ്പ് നേടുക എന്നതായിരുന്നു പത്താം വയസിലെ സ്വപ്നം. അത് സാക്ഷ്താകരിക്കാനുള്ള പ്രയാണവും കുടുംബ ജീവിതവുമെല്ലാം നിറഞ്ഞതാണ് ചിത്രത്തിന്റെ പ്രമേയം. ആവര്‍ത്തനമില്ലാത്ത ജീവിതത്തിലെ നിമിഷങ്ങളെ റീടേക്കില്ലാതെ പകര്‍ത്തുകയായിരുന്നു വെല്ലുവിളി.

10,000 മണിക്കൂര്‍ നീളുന്ന തന്റെ ജീവിതത്തിലെ ഫയല്‍ ദൃശ്യങ്ങളില്‍നിന്ന് ഏത് സ്വീകരിക്കണം ഏതൊഴിവാക്കണം എന്നതായിരുന്നു ആശയക്കുഴപ്പമുണ്ടാക്കിയതെന്നും സച്ചിന്‍ പറഞ്ഞു. എട്ട് മാസത്തോളം നിര്‍മാതാവ് രവി ഭഗ്ചന്ദ്ക പിന്നാലെ നടന്നിട്ടാണ് ചിത്രത്തിന് അനുവാദം നല്‍കിയത്. ക്രിക്കറ്ററുടെ ജഴ്സി അഴിച്ചുവച്ചുള്ള സച്ചിന്റെ ജീവിതം പുതിയ തലമുറയ്ക്ക് പാഠമാകുമെന്ന അണിയറ പ്രവര്‍ത്തകരുടെ മറുപടിയില്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്നും സച്ചിന്‍ പറയുന്നു.സച്ചിനും നിര്‍മാതാവ് രവി ഭഗ്ചന്ദ്കയും 
സച്ചിനും നിര്‍മാതാവ് രവി ഭഗ്ചന്ദ്കയും 

ക്രീസിനപ്പുറമുളള സച്ചിന്റെ ജിവിതവും ഓരോ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളും എങ്ങനെയുളളതായിരുന്നു എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയാണ് 'സച്ചിന്‍-എ ബില്യണ്‍ ഡ്രീംസ്' എന്ന ചലച്ചിത്രം വെളളിത്തിരയിലെത്തുന്നത്. ജെയിംസ് എര്‍സ്‌കിനാണ് സച്ചിന്‍ സച്ചിനായിത്തന്നെയെത്തുന്ന സിനിമയുടെ സംവിധായകന്‍. ഓരോ സച്ചിന്‍ ഷോട്ടുകള്‍ക്കുമൊപ്പം ഗ്യാലറികളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന ' സച്ചിന്‍.....സച്ചിന്‍' എന്ന ആരവം ചേര്‍ത്തുളള പ്രത്യക ഗാനം എ ആര്‍ റഹ്മാന്‍ ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. സച്ചിന്റെ ഭാര്യ അഞ്ജലി, മകന്‍ അര്‍ജുന്‍, മകള്‍ സാറ, കൂടെക്കളിച്ച മഹേന്ദ്രസിംഗ് ധോണി, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം അവരായിത്തന്നെ സിനിമയിലെത്തുന്നുണ്ട്. 1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കിരീടം ഉയര്‍ത്തുന്നത് സ്വപ്നം ആവേശത്തോടെ നോക്കി നില്‍ക്കുന്ന പത്ത് വയസ്സുകാരനില്‍ നിന്നാണ് 'സച്ചിന്‍-എ ബില്യണ്‍ ഡ്രീംസ്' എന്ന ചിത്രം ആരംഭിക്കുന്നത്.

ഈ മാസം 26-നാണ് തിയേറ്റുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്. ഈ മാസം 25 ന് 'സച്ചിന്‍-എ ബില്യണ്‍ ഡ്രീംസ്' യുഎഇയില്‍ റിലീസ് ചെയ്യും. ഇംഗ്ലിഷ്, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. തമിഴ്, തെലുങ്ക്, മറാഠി ഭാഷകളില്‍ ഡബ്ബ് ചെയ്തതും സച്ചിന്‍തന്നെയാണ്. നിര്‍മാതാവ് രവി ഭഗ്ചന്ദ്കയും സച്ചിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.