കേരള സാഹിത്യ അക്കാദമി സാഹിത്യോല്‍ത്സവം മെയ് നാല് മുതല്‍ ദുബൈയില്‍; സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും

April 30, 2017, 11:24 am
കേരള സാഹിത്യ അക്കാദമി സാഹിത്യോല്‍ത്സവം മെയ് നാല് മുതല്‍ ദുബൈയില്‍; സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും
UAE
UAE
കേരള സാഹിത്യ അക്കാദമി സാഹിത്യോല്‍ത്സവം മെയ് നാല് മുതല്‍ ദുബൈയില്‍; സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും

കേരള സാഹിത്യ അക്കാദമി സാഹിത്യോല്‍ത്സവം മെയ് നാല് മുതല്‍ ദുബൈയില്‍; സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും

ദുബായ്: കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവം മെയ് നാലു മുതല്‍ ആറു വരെ ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കും. കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സാഹിത്യോല്‍സവം ഗള്‍ഫില്‍ സംഘടിപ്പിക്കുന്നത്. 'എന്റെ കേരളം എന്റെ മലയാളം - സ്മരണയുടെ അറുപതാണ്ട് എന്ന പ്രമേയത്തിലാണ് പരിപാടി ഒരുക്കുന്നത്.

യുഎഇയിലെ സാഹിത്യകാരന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഭാഷാധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ശില്പശാലകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാലിന് രാത്രി കവി സച്ചിദാനന്ദന്‍ സാഹിത്യോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനന്‍, കെ. ഇ. എന്‍. കുഞ്ഞുമുഹമ്മദ്, പ്രഫ. എം.എം. നാരായണന്‍, നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ എന്നിവര്‍ ശില്പശാലകള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. അഞ്ചിന് കുട്ടികള്‍ക്കായി കഥ, കവിത, ലേഖന രചനാ മത്സരങ്ങളും എഴുത്ത്, വായന, ആസ്വാദന ശില്‍പശാലകളും ഒരുക്കും. മാധ്യമ രംഗത്തെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന ടോക് ഷോയും എഴുത്തുകാരും വായനക്കാരും സംവദിക്കുന്ന പ്രവാസ രചനകളെക്കുറിച്ചുള്ള ശില്‍പശാലയും അതേ ദിനം നടക്കും. വൈകീട്ട് പൊതുസമ്മേളന ശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. നജീത്, കണ്‍വീനര്‍ കെ.എല്‍ ഗോപി, മാധ്യമ വിഭാഗം കണ്‍വീനര്‍ ദിലീപ് എന്നിവര്‍ സംബന്ധിച്ചു. ആറിന് യുഎഇയിലെ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ക്കായി മാതൃഭാഷയും പ്രവാസവും എന്ന വിഷയത്തില്‍ ശില്പശാല നടക്കും.