ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ 

May 21, 2017, 10:18 am
ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ 
UAE
UAE
ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ 

ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ 

ഷാര്‍ജ: യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെ മുഖ്യധാരയിലെത്തിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയവുമായി കൂടി ചേര്‍ന്ന് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാര്‍ജാ റാഡിസണ്‍ ബ്ലൂ റിസോര്‍ട്ട് വേദിയായ MAICE 2017 അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയില്‍ സംഘടപ്പിക്കപ്പെട്ട ഈ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തില്‍ മികച്ച പ്രാതിനിധ്യവും പ്രതികരണവുമാണ് ലഭിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മേളനം എല്ലാ വര്‍ഷവും കൂടുതല്‍ ബൃഹത്തായ രീതിയില്‍ സംഘടിപ്പിക്കാന്‍ ദുബൈ കോണ്‍സുലേറ്റ് അടക്കമുളള ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന സെഷന് ശേഷം കോട്ടക്കല്‍ ആര്യവൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യനും ചീഫ് സൂപ്രണ്ടുമായ ഡോക്ടര്‍ പി മാധവന്‍ കുട്ടി വാര്യര്‍ 'ആയുര്‍വേദത്തിന്റെ ആഗോള വീക്ഷണം' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ആയുര്‍വേദ ഡോക്ടര്‍മാരുടെ യുഎഇയിലെ പൊതുവേദിയായ എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഈഗ-EAGA) യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന സമ്മേളസമ്മേളനത്തിന് മികച്ച പ്രാതിനിധ്യമാണുണ്ടായത്.

പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായ സമ്മേളനത്തില്‍ ആയിരത്തോളം പേരാണ് വിവിധ സെഷനുകളിലായി പങ്കെടുത്തത്. സമ്മേളനത്തോടൊപ്പം ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളേജുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ അണിനിരക്കുന്ന എക്‌സ്‌പോയിലും വലിയ സന്ദര്‍ശക പ്രവാഹമാണുണ്ടായത്. ലോകോത്തര ആയുര്‍വേദ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും വിദഗ്ധ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് നേടാനും ദീര്‍ഘകാല ആയുര്‍വേദ ചികിത്സയ്ക്ക് പ്രത്യേക നിരക്കിളവോടെ ബുക്കിംങ്ങിനും പ്രദര്‍ശന സ്റ്റാളുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

യുഎഇയിലെ അന്‍പതോളം ആയുര്‍വേദ ക്ലിനിക്കുകള്‍ സമ്മേളനത്തില്‍ പവലിയനുകളൊരുക്കി അണിനിരക്കുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ ഡോക്ടര്‍ മംമ്ത എസ് റഢാര്‍ സ്വാഗതം പറഞ്ഞു. ഡോക്ടര്‍ വിസി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐബിപിസി ഷാര്‍ജാ ചെയര്‍മാന്‍ ഡോക്ടര്‍ സണ്ണി കുര്യന്‍, ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ഐബിപിസി ദുബൈ പ്രസിഡന്റ് ബിന്ദു എസ് ചേറ്റൂര്‍, സയന്‍സ് ഇന്ത്യ ഫോറം യുഎഇ സെക്രട്ടറി മോഹന്‍ദാസ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ രജിത്ത് ആനന്ദ്, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ട്രഷറര്‍ ഡോക്ടര്‍ മുഹമ്മദ് ബാപ്പു എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.

ഡോക്ടര്‍ പി മാധവന്‍ കുട്ടി വാര്യര്‍, പൂനെയിലെ ഇന്റര്‍നാഷനല്‍ ആയുര്‍വേദ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ സുഭാഷ് റാനഡെ, ഡോ. വി. എല്‍ ശ്യാം, ഡോ. സി. സുരേഷ് കുമാര്‍, ഡോ. എസ് ഗോപകുമാര്‍, ഡോ. എം. ആര്‍ വസുദേവന്‍ നമ്പൂതിരി, ഡോ. കെ.എസ് വിഷ്ണു നമ്പൂതിരി, ഡോ. കെ. അബ്ദുല്‍ ലത്തീഫ്, ഡോ. ജേക്കബ് ജയന്‍ ബനഡിക്ട്, ഡോ. മംമ്ത എസ് റഢാര്‍, ഡോ. സുരേഷ് കുമാര്‍ വി.സി, ഡോ. മിനി മുരളീധര്‍, ഡോ. രവീന്ദ്ര നാഥന്‍ ഇന്ദുശേഖര്‍, ഡോ. രമ്യ ശിവനന്ദന്‍ നിര്‍മല, ഡോക്ടര്‍ റോസ് ജോര്‍ജ്ജ് തുടങ്ങിയവരെ പ്രത്യേക ഉപഹാരം നല്‍കി സമ്മേളനത്തില്‍ ആദരിച്ചു