22 രാജ്യങ്ങളില്‍ നിന്ന് 55 എഴുത്തുകാര്‍, പുസ്തകമേള, ശില്‍പശാല; കുട്ടികള്‍ക്ക് വായനയുടെ വസന്തം സമ്മാനിച്ച് ചില്‍ഡ്രന്‍സ് റീഡിങ്ങ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കം  

April 20, 2017, 11:27 pm
22 രാജ്യങ്ങളില്‍ നിന്ന് 55 എഴുത്തുകാര്‍, പുസ്തകമേള, ശില്‍പശാല; കുട്ടികള്‍ക്ക് വായനയുടെ വസന്തം സമ്മാനിച്ച് ചില്‍ഡ്രന്‍സ് റീഡിങ്ങ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കം  
UAE

ഷാര്‍ജ: വായനയുടെ വസന്തിന് തുടക്കമിട്ട് ചില്‍ഡ്രന്‍സ് റീഡിങ്ങ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കമായി. 11 ദിവസം നീളുന്ന കുട്ടികളുടെ വായനാഘോഷം ഷാര്‍ജ ഭരണാധികാരിയാണ് ഉദ്ഘാടനം ചെയ്തത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് വായന നിറയുന്ന മേള ആതിഥ്യമരുളുന്നത്. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഒന്‍പതാമത് കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെന്റര്‍ വേദിയാകും.

2,300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നടക്കുന്ന വായനോത്സവത്തില്‍ കുട്ടികളുടെ വാനയക്കും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കുന്ന 2304 സെഷനുകളാണ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്ന് 55 എഴുത്തുകാരും 23 രാജ്യങ്ങളില്‍ നിന്ന് 60 സാംസ്‌കാരിക പ്രവര്‍ത്തകരും വായനോത്സവത്തില്‍ സംബന്ധിക്കും.

ചൈന, ജര്‍മനി, ജപ്പാന്‍, കുവൈത്ത്, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ആദ്യമായി ഇത്തവണ വായനോത്സവത്തില്‍ പങ്കെടുക്കും. കുട്ടികള്‍ക്ക് ഏറ്റവും പുതിയ പുസ്തകങ്ങള്‍ സ്വന്തമാക്കാനും സൗജന്യമായി ശില്പശാലകളില്‍ പങ്കെടുത്ത് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണ് ലഭ്യമാകുക. ഇന്ത്യയില്‍ നിന്നടക്കം 123 അറബ്- രാജ്യാന്തര പ്രസാധകര്‍ പുസ്തകങ്ങളുമായി മേളയില്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ഡിസി ബുക്സാണ് പ്രദര്‍ശനത്തിലുള്ളത്.

ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 179 അതിഥികളാണ് വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ എഴുത്തുകാരിയായ നന്ദിനി നായര്‍, അനുഷ്‌ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന്‍ പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് ഇന്ത്യയില്‍ നിന്നുമെത്തുന്നത്. അറബിക്, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വില്‍പന, ബാലസാഹിത്യകൃതികളിലൂടെ ലോകപ്രശസ്തരായ എഴുത്തുകാരുടെ പ്രഭാഷണം, കുട്ടികളുമായി സംവാദം, ശില്പശാലകള്‍, സെമിനാറുകള്‍, ശാസ്ത്ര, നാഗരിക പ്രദര്‍ശനം, ബാലസാഹിത്യകൃതികള്‍ക്ക് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, നാടകം, പാചക പരിപാടികള്‍ എന്നിവയും വിവിധ വേദികളില്‍ അരങ്ങേറും. സോഷ്യല്‍ സര്‍വീസസ് വിഭാഗം സ്റ്റാന്‍ഡില്‍ രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടികളും ബാലകൃതികള്‍ക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 303 ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

വായനാഘോഷത്തോടനുബന്ധിച്ച് പാചകമേളയും സംഘടിപ്പിച്ചിട്ടുണ്ട്. 83 പരിപാടികളാണ് പാചക വിഭാഗത്തില്‍ തയ്യാറാക്കിയിട്ടുള്ളത്്. ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്ന് 14 പാചക വിദഗ്ധരാണ് മേളയിലെത്തിയിരിക്കുന്നത്. തത്സമയ പാചകം, കുട്ടികളുടെ പാചക പ്രദര്‍ശനം എന്നിവയാണ് പ്രധാന സെഷനുകള്‍. ശനി മുതല്‍ ബുധന്‍ വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടു വരെയും വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയും വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പതുവരെയുമാണ് വായനോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ഫോട്ടോയ്ക്ക് കടപ്പാട്; ജിയോ ടിവി