ഖത്തര്‍ പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിനെ കൂട്ടുപിടിച്ച് പുതുനിര്‍ദ്ദേശങ്ങളുമായി അറബ് രാജ്യങ്ങള്‍

June 23, 2017, 11:50 am


ഖത്തര്‍ പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിനെ കൂട്ടുപിടിച്ച് പുതുനിര്‍ദ്ദേശങ്ങളുമായി അറബ് രാജ്യങ്ങള്‍
UAE
UAE


ഖത്തര്‍ പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിനെ കൂട്ടുപിടിച്ച് പുതുനിര്‍ദ്ദേശങ്ങളുമായി അറബ് രാജ്യങ്ങള്‍

ഖത്തര്‍ പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിനെ കൂട്ടുപിടിച്ച് പുതുനിര്‍ദ്ദേശങ്ങളുമായി അറബ് രാജ്യങ്ങള്‍

ഖത്തറിന് നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അല്‍-ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുക, മുസ്ലീം ബ്രദര്‍ഹുഡുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങളാണ് മധ്യസ്ഥനായ കുവൈത്തിലൂടെ അറബ് രാജ്യങ്ങള്‍ ഖത്തറിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്. പത്ത് ദിവസത്തെ സമയമാണ് ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി അറബ് രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയിരിക്കുന്ന സമയം. അതോടൊപ്പം വെളിപ്പെടുത്തിയിട്ടില്ലാത്ത തുക നഷ്ടപരിഹാരമായി ഖത്തര്‍ അടയ്ക്കണമെന്നും ആവശ്യങ്ങളില്‍ പറയുന്നു.

അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കുകയാണെങ്കില്‍ ഇത് നിറവേറ്റപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആദ്യത്തെ ഒരു വര്‍ഷം എല്ലാ മാസവും പിന്നീടുള്ള ഒരു വര്‍ഷം മൂന്നു മാസം കൂടുമ്പോഴും വിലയിരുത്തല്‍ യോഗങ്ങള്‍ കൂടും. പത്തു വര്‍ഷത്തേക്ക് ഖത്തര്‍ അറബ് രാജ്യങ്ങളുടെ നിരീക്ഷണത്തിലായിരിക്കും.

അല്‍-ജസീറ ചാനലും അതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാനിലുള്ള എംബസി അടയ്ക്കുക, ഇറാന്‍ ഭരണവുമായി ബന്ധപ്പെട്ട് ഖത്തറിലുള്ള ആളുകളെ രാജ്യത്ത്‌നിന്ന് പുറത്താക്കുക, ഇറാനുമായുള്ള കച്ചവട ബന്ധങ്ങള്‍ യുഎസ് അംഗീകരിച്ച വ്യവസ്ഥകള്‍ക്ക് അനുസരിച്ച് മാത്രമാക്കുക, തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അവസാനിപ്പിക്കുക, പ്രാദേശിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ രാഷ്ട്രീയവുമായി ഒത്തുപോകുക തുടങ്ങിയ ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളെല്ലാം തന്നെ ഖത്തര്‍ മുന്‍പ് നിരസിച്ചിട്ടുള്ളവയാണ്. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിച്ചശേഷം മാത്രമെ ഇനി ചര്‍ച്ചയ്ക്കുള്ളുവെന്ന പരസ്യനിലപാട് ഖത്തര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഈ നിലപാടില്‍ ഖത്തര്‍ ഉറച്ചു നില്‍ക്കുകയാണ്.

സുന്നി ഭരണകൂടമായ സൗദിയുടെ ബദ്ധശത്രുക്കളാണ് ഷിയാ ഭരണകൂടമായ ഇറാന്‍. ഇവരുമായുള്ള ഖത്തറിന്റെ ബന്ധം സൗദിയെയും യുഎഇയെയും നേരത്തെ മുതല്‍ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. പെട്ടെന്ന് അവസാനിപ്പിക്കാവുന്ന കച്ചവട ബന്ധങ്ങളല്ല ഖത്തറും ഇറാനുമായി നിലനില്‍ക്കുന്നത് എ്ന്നതിനാല്‍ അറബ് രാജ്യങ്ങള്‍ ഉന്നയിക്കുന്നത് ന്യായീകരിക്കാനാവാത്ത കാര്യങ്ങളാണ്. അറബി21, മിഡില്‍ ഈസ്റ്റ് ഐ തുടങ്ങിയ വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്‍-ജസീറയും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്നും പറയുന്നത് വഴി ഗള്‍ഫ് രാജ്യങ്ങളില്‍ വിഭിന്ന സ്വരമുള്ള മാധ്യമങ്ങള്‍ ഉണ്ടാകരുതെന്നാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആഗ്രഹിക്കുന്നത്.