യുഎഇയിക്ക് ഇനി 5ജിയും; പരീക്ഷണം വിജയകരമെന്ന് അധികൃതര്‍

May 5, 2017, 10:54 am
യുഎഇയിക്ക് ഇനി 5ജിയും; പരീക്ഷണം വിജയകരമെന്ന് അധികൃതര്‍
UAE
UAE
യുഎഇയിക്ക് ഇനി 5ജിയും; പരീക്ഷണം വിജയകരമെന്ന് അധികൃതര്‍

യുഎഇയിക്ക് ഇനി 5ജിയും; പരീക്ഷണം വിജയകരമെന്ന് അധികൃതര്‍

അബുദാബി: യുഎഇയില്‍ വൈകാതെ ഇനി 5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാകും. യുഎഇയില്‍ ഫൈവ് ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിജയകരമായി പരീക്ഷിച്ചതോടെയാണിത്. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ ലഭ്യത വിജയകരമായി പരീക്ഷിക്കുന്നത്. ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ അബുദബിയിലെ ആസ്ഥാനത്താണ് പരീക്ഷണം നടന്നത്.

സാങ്കേതികവിദ്യാ ദാതാക്കളായ എറിക്‌സനുമായി ചേര്‍ന്നാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ ലഭ്യതയും വേഗതയും അധികൃതര്‍ പരീക്ഷിച്ചത്. നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് 5ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 ജിബിപിസ് ഇന്റര്‍നെറ്റ് വേഗതക്കൊപ്പം ഡാറ്റ കൈമാറ്റത്തിലെ കാലതാമസത്തില്‍ 4ജിയേക്കാള്‍ പകുതിയില്‍ കൂടുതല്‍ കുറവും കൈവരിക്കാനായതായി ഇത്തിസലാത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

15 ജിഗാഹെട്‌സ് ബാന്‍ഡില്‍ 800 മെഗാ ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. വരും കാലത്തെ മൊബൈല്‍ സേവനം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പരീക്ഷണമെന്ന് ഇത്തിസലാത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി പറഞ്ഞു.