യെമനിലെ സൈനിക നടപടി: യുഎഇയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

June 22, 2017, 5:35 pm


യെമനിലെ സൈനിക നടപടി: യുഎഇയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
UAE
UAE


യെമനിലെ സൈനിക നടപടി: യുഎഇയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

യെമനിലെ സൈനിക നടപടി: യുഎഇയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടന്ന സൈനീക നടപടിയില്‍ യുഎഇയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. തെക്കന്‍ യെമനില്‍ 12 ഓളം അനധികൃത ജയിലുകളുണ്ടെന്നും ഇവയില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നത് യുഎഇയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇത്തരം അനധികൃത ജയിലുകളില്‍ കഴിയുന്ന ആളുകളെ യുഎഇ പിന്തുണയുള്ള യെമനി സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

യെമനിലെ സുരക്ഷാ ഭടന്മാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതും അവരെ ക്രൂരപീഡന മുറകളില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കുന്നത് യുഎഇയാണെന്നും കുറ്റപ്പെടുത്തുന്ന മനുഷ്യാവകാശ സംഘടന കുട്ടികളോട് പോലും സൈനീകര്‍ ഈ ക്രൂരത ആവര്‍ത്തിക്കുന്നതായും കുറ്റപ്പെടുത്തുന്നു. യെമനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍കാല ജയില്‍പ്പുള്ളികള്‍, തടവുകാരുടെ കുടുംബങ്ങള്‍ തുടങ്ങിയവരില്‍നിന്ന് വിവരശേഖരണം നടത്തിയാണ് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായി യെമനില്‍നിന്ന് കുട്ടികളെയും യുവാക്കളെയും കാണാതാകുന്നുണ്ടെന്നും ഇത്തരക്കാര്‍ എത്തിപ്പെടുന്നത് അനധികൃതമായ രഹസ്യ ജയിലുകളിലാണെന്നും സാക്ഷി മൊഴികളുടെയും മറ്റും അടിസ്ഥാനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലും യെമനില്‍ രഹസ്യ ജയിലുകളുണ്ടെന്നും അവയില്‍ ചിലത് യുഎഇയാണ് നടത്തുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ എപിയോട് യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൂത്തികളെ ഇല്ലാതാക്കാന്‍ നടത്തിയ സൈനീക നടപടിയില്‍ യുഎഇയും പങ്കാളികളായിരുന്നു. യെമനില്‍ നടത്തിയ ഈ ഇടപെടലില്‍ ലക്ഷകണക്കിന് ആളുകള്‍ മരിക്കുകയും നിരവധി ആളുകളെ കാണാതാകുകയും ചെയ്തിട്ടുണ്ട്.