യുഎഇയില്‍ സ്വകാര്യമേഖല പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

June 18, 2017, 9:44 am
 യുഎഇയില്‍ സ്വകാര്യമേഖല പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
UAE
UAE
 യുഎഇയില്‍ സ്വകാര്യമേഖല പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ സ്വകാര്യമേഖല പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് രണ്ട് ദിവസത്തെ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവ എമിറൈറ്റേഷന്‍ മന്ത്രാലയമാണ് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ ദിനത്തിലും പിറ്റേദിവസവുമായിരിക്കും സ്വകാര്യമേഖലയിലെ അവധി ദിനങ്ങള്‍. അറബിക് മാസം ശവ്വാല്‍ ഒന്നും രണ്ടും ആയിരിക്കും ഈ ദിനങ്ങള്‍. മനുഷ്യ വിഭവ -എമിറൈറ്റേഷന്‍ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

പൊതുമേഖയ്ക്കുളള അവധി ദിനങ്ങളുടെ വിശദാംശങ്ങള്‍ നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 24 മുതല്‍ (റംസാന്‍ 29 മുതല്‍) ജൂണ്‍ 27 വരെ നാല് ദിവസമാണ് പൊതുമേഖലയ്ക്ക് പ്രഖ്യാപിച്ച അവധി ദിനങ്ങള്‍. 28 മുതല്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. പെരുന്നാള്‍ 26 ന് ആണെങ്കില്‍ വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ഓഫീസുകള്‍ ജൂലൈ രണ്ടിനായിരിക്കും തുറക്കുക.