സൗജന്യ വാട്ട്‌സ്ആപ്പ് കോള്‍: വിശദീകരണവുമായി യുഎഇ ടെലികോം അഥോറിറ്റി

June 22, 2017, 2:44 pm

സൗജന്യ വാട്ട്‌സ്ആപ്പ് കോള്‍: വിശദീകരണവുമായി യുഎഇ ടെലികോം അഥോറിറ്റി
UAE
UAE

സൗജന്യ വാട്ട്‌സ്ആപ്പ് കോള്‍: വിശദീകരണവുമായി യുഎഇ ടെലികോം അഥോറിറ്റി

സൗജന്യ വാട്ട്‌സ്ആപ്പ് കോള്‍: വിശദീകരണവുമായി യുഎഇ ടെലികോം അഥോറിറ്റി

യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് എടുത്തുമാറ്റിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി യുഎഇ ടെലികോം റെഗുലേറ്ററി അഥോറിറ്റി. ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് ടിആര്‍എ പ്രതികരണം അറിയിച്ചിരിക്കുന്നത്.

യുഎഇയില്‍ നിലവിലുള്ള വോയിസ് ഓവര്‍ ഐപി സേവന നിയമങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്നും വോയിസ് കോളിംങ് ഇന്റര്‍നെറ്റ് ആപ്പുകള്‍ക്ക് ടെലികോം കമ്പനികളുമായി സഹകരിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും ആ നിയമത്തില്‍ മാറ്റമില്ലെന്നും അറിയിച്ചു.

അതേസമയം യുഎഇയിലെ പല ആളുകള്‍ക്കും ഇപ്പോഴും വാട്ട്‌സ്ആപ്പ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് വിവരം. ഇതെങ്ങനെ എന്ന കാര്യത്തിന് ടിആര്‍എ വിശദീകരണം നല്‍കിയിട്ടില്ല. വാട്ട്‌സആപ്പില്‍ നാട്ടിലേക്ക് വിളിക്കാന്‍ സാധിക്കുന്നുണ്ടെന്നും എന്നാല്‍ കോളുകള്‍ക്ക് ക്ലാരിറ്റിയില്ലായെന്നുമുള്ള കമന്റുകള്‍ ഫെയ്‌സ്ബുക്കിലും മറ്റും പ്രവാസികള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രവാസികളെ നിരാശരാക്കി കൊണ്ടുള്ള യുഎഇ ടെലികോം ഏജന്‍സിയുടെ പ്രസ്താവന പുറത്തു വന്നത്.