യുഎഇയില്‍ പടക്കം വിറ്റാല്‍ ജയില്‍ ശിക്ഷയും പിഴയും

June 20, 2017, 5:50 pm


യുഎഇയില്‍ പടക്കം വിറ്റാല്‍ ജയില്‍ ശിക്ഷയും പിഴയും
UAE
UAE


യുഎഇയില്‍ പടക്കം വിറ്റാല്‍ ജയില്‍ ശിക്ഷയും പിഴയും

യുഎഇയില്‍ പടക്കം വിറ്റാല്‍ ജയില്‍ ശിക്ഷയും പിഴയും

യുഎഇയില്‍ അനധികൃതമായി പടക്കം വില്‍ക്കുന്നവര്‍ക്ക് ആറു മാസം തടവും പതിനായിരം ദിര്‍ഹം പിഴയും ലഭിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ അടുത്തു വരുന്നതിനാലാണ് അനധികൃതമായി രാജ്യത്ത് പടക്കം കച്ചവടം നടത്തരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎഇയില്‍ പടക്കം ഇറക്കുമതി ചെയ്യാനും വില്‍ക്കാനും അനുവാദമുള്ളത് അതിനായി ലൈസന്‍സ് നല്‍കിയിട്ടുള്ള കമ്പനികള്‍ക്ക് മാത്രമാണ്. ലൈസന്‍സില്ലാത്ത ആളുകള്‍ പടക്ക കച്ചവടമോ ഇറക്കുമതിയോ നടത്തിയാലാണ് ജയില്‍ ശിക്ഷയും പിഴയും ലഭിക്കുക.

പടക്കം പൊട്ടിത്തെറിച്ചും തീപൊള്ളലേറ്റും രാജ്യത്തെ പൗരന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ഈദുള്‍ ഫിത്തറിന് മുന്നെ തന്നെ മുന്നറിയിപ്പ് സന്ദേശം നല്‍കിയിരിക്കുന്നത്.

പടക്കം പൊട്ടിക്കുമ്പോള്‍ അപകടം ഒഴിവാക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്ക്കരണം ഇപ്പോള്‍ തന്നെ യുഎഇയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വ്യക്തികള്‍ വീടുകളിലും റെസിഡന്‍ഷ്യല്‍ കോളനികളിലും മറ്റും പടക്കങ്ങള്‍ പൊട്ടിക്കുന്നത് തടയുന്നതിനായി പോലീസ് വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. തുടര്‍ച്ചയായി യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും പടക്കം കൈവശം വെച്ചിരിക്കുന്നവര്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ പറയുന്നു. പടക്കം വില്‍പ്പന നടത്തുന്ന കച്ചവടക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനം എത്രയുംപെട്ടെന്ന് പോലീസില്‍ വിവരം അറിയിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.