പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത, യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

June 22, 2017, 12:25 pm


പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത, യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍  പ്രവര്‍ത്തിച്ചു തുടങ്ങി
UAE
UAE


പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത, യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍  പ്രവര്‍ത്തിച്ചു തുടങ്ങി

പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത, യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്തോഷമേകി യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വാട്ട്‌സ്ആപ്പില്‍ വോയിസ് വീഡിയോ കോളുകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും യുഎഇയില്‍ വോയിസ് ഓവര്‍ ദ് ഐപി സേവനങ്ങള്‍ക്ക് ടെലികോം മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഈ വിലക്കുകള്‍ ഇപ്പോള്‍ നീക്കുകയും വാട്ട്‌സ്ആപ്പ് കോളുകള്‍ വ്യാഴാഴ്ച്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.

വൈഫൈ കണക്ഷനിലും മൊബൈല്‍ ഡേറ്റയിലും വാട്ട്‌സ്ആപ്പ് കോളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം വാട്ട്‌സ്ആപ്പ് വോയിസ് വീഡിയോ കോളിംഗ് ആക്ടിവേറ്റാക്കിയത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വാട്ട്‌സ്ആപ്പില്‍നിന്ന് തങ്ങള്‍ക്ക് കോള്‍ ചെയ്യാന്‍ സാധിച്ചുവെന്ന് യുഎഇ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ട്രായ് പോലെ യുഎഇയില്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ടിആര്‍എയാണ്. ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി അനുവാദമുണ്ടെങ്കിലെ വിഒഐപി സേവനങ്ങള്‍ യുഎഇയില്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളു. വോയിസ് കോളുകള്‍ക്ക് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ആ സേവനം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളു എന്നതായിരുന്നു ടിആര്‍എ നിലപാട്. വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വോയിസ് കോളുകള്‍ക്കായി ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കനായിരുന്നു ടിആര്‍എയുടെ മുന്‍നിര്‍ദ്ദേശം.